990 രൂപയ്ക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേയ്ക്ക് പറക്കാം, പരിമിത ഓഫറുമായി എയര്‍ഏഷ്യ
മുംബൈ: കുറഞ്ഞ നിരക്കില്‍ സര്‍വീസ് ഓഫറുമായി എയര്‍ ഏഷ്യ. 990രൂപയ്ക്ക് എയര്‍ ഏഷ്യയുടെ വിവിധ റൂട്ടുകളിലേയ്ക്കുള്ള യാത്രയാണ് കുറഞ്ഞ തുകയ്ക്ക് നല്‍കുന്നത്. 990 രൂപയുടെ ഓഫര്‍ ലഭ്യമാകുന്നതിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂലൈ 19 ആണ്. മറ്റ് റൂട്ടുകളിലേയ്ക്കുള്ള ഓഫര്‍ ജൂലൈ 26ന് അവസാനിയ്ക്കും.
ആഭ്യന്തര സര്‍വീസുകള്‍ക്കാണ് എയര്‍ ഏഷ്യ 990 രൂപയ്ക്ക് യാത്ര ഒരുക്കുന്നത്. എല്ലാ ചാര്‍ജ്ജുകളും ഉള്‍പ്പടെയാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ആഭ്യന്ത സര്‍വീസ് ഓഫര്‍ നല്‍കുന്നത്. ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേയ്ക്കും ഗോവയിലേയ്ക്കും 990 രൂപയ്ക്ക് പറക്കാം.

ഇതിന് പുറമെ ഗവാഹട്ടിയില്‍ നിന്നും ഇംഫാലിലേയ്ക്കും പൂനെയില്‍ നിന്നും ബെംഗളൂരുവിലേയ്ക്കും 990 രൂപയ്ക്ക് വിമാനയാത്ര നടത്താം. വിമാന കമ്പിനികള്‍ തമ്മിലുള്ള കിടമത്സരത്തിനിടെ ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ഇത്തരം ലോ ഫെയര്‍ ഓഫറുകള്‍ ലഭിയ്ക്കാറുണ്ട്.ഓഫര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications