കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സിനു പിറകെ എയര്‍സെല്ലും പ്രവര്‍ത്തനം നിര്‍ത്തുന്നു, ആരൊക്കെ ബാക്കിയാകും?

Google Oneindia Malayalam News

ദില്ലി: ടെലികോം കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അടുത്ത കാലത്തുണ്ടായ നഷ്ടങ്ങളെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തനം അവസാനിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. .

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ഈയിടെ സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജിയോയുടെ കടന്നു വരവോടെ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അനാരോഗ്യമത്സരം കമ്പനികളെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് നയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് കരുതുന്നു.

aircel-14-

നേരത്തെ അനില്‍ അംബാനിയുടെ കമ്പനിയുമായി എയര്‍സെല്‍ ലയിക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2ജി, 3ജി സ്‌പെക്ട്രം വില്‍ക്കാനുള്ള എയര്‍ സെല്‍ തീരുമാനത്തെ സുപ്രിം കോടതി എതിര്‍ത്തതോടെയാണ് ഈ കരാര്‍ നടക്കാതെ പോയത്. വാസ്തവത്തില്‍ അതിജീവിക്കാന്‍ രണ്ടു കമ്പനികള്‍ക്കും അത്തരമൊരു നീക്കം അനിവാര്യമായിരുന്നു.

നിലവില്‍ എയര്‍സെല്ലിന് ഏകദേശം 20000 കോടി രൂപയുടെ കടമാണ് ഉള്ളത്. 4ജി ലോകത്ത് എയര്‍സെല്ലിന് സാന്നിധ്യവും ഇല്ല. മലേഷ്യന്‍ കമ്പനിയായ മാക്‌സിസുമായുള്ള കരാറാണ് എയര്‍സെല്‍-റിലയന്‍സ് ലയനത്തെ സുപ്രീം കോടതി എതിര്‍ക്കാനുണ്ടായിരുന്ന പ്രധാനകാരണം. കമ്പനി അടച്ചുപൂട്ടുന്നത് ഒരു വലിയ നിയമപോരാട്ടത്തിനു കൂടി വഴിതുറക്കുമെന്നാണ് കരുതുന്നത്. കാരണം എയര്‍സെല്ലിന് ബാങ്ക് ഗ്യാരണ്ടിയായി നിന്നിട്ടുള്ളത് മാക്‌സിസാണ്.

English summary
Aircel to wind up operations in India and merger bid with Reliance communication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X