കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തിൽ കിടിലൻ ഓഫറുമായി എയർടെൽ: ആറ് മാസത്തേക്ക് 1000 ജിബി ഡാറ്റ സൌജന്യം!! വേഗമാകട്ടെ..

  • By Desk
Google Oneindia Malayalam News

മുംബൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. എയർടെല്ലിന്റെ എക്സ്ട്രീം ഫൈബർ ഹോം ബ്രോഡ്ബ്രാൻഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കാണ് കമ്പനിയുടെ പുതിയ ഓഫർ ലഭിക്കുക. കമ്പനിയുടെ സ്വാതന്ത്ര്യ ദിന ഓഫറിന്റെ ഭാഗമായി കണക്ഷനെടുക്കുന്ന ഉപയോക്താക്കൾക്ക് 1000 ജിബി അധികഡാറ്റയും ലഭിക്കുമെന്നും കമ്പനി അറിയിപ്പിൽ പറയുന്നു. എന്നാൽ പുതിയ പ്ലാൻ പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്നും നിലവിലുള്ള എക്സ്ട്രീം ഫൈബർ പ്ലാനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 മരിച്ച പെൺകുട്ടിയുമായി ഒരു മാസത്തെ പരിചയം: കൊച്ചിയിലേക്ക് വന്നത് ആവശ്യപ്പെട്ടതിനാൽ, നിർണായക വിവരം!! മരിച്ച പെൺകുട്ടിയുമായി ഒരു മാസത്തെ പരിചയം: കൊച്ചിയിലേക്ക് വന്നത് ആവശ്യപ്പെട്ടതിനാൽ, നിർണായക വിവരം!!

അൺലിമിറ്റഡ് ഡാറ്റയ്ക്കും പ്രീ പെയ്ഡ് ബ്രോഡ് ബാൻഡ് പ്ലാനുകൾക്കും എയർടെല്ലിന്റെ 1000 ജിബി അധിക ജിബി അധിക ഡാറ്റ ലഭിക്കില്ല. ദില്ലി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങൾക്ക് പുറമേ എയർടെല്ലിന്റെ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന നഗരങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമേ പുതിയ ഓഫർ ലഭ്യമാകുകയുള്ളൂ. കൊറോണ വൈറസ് വ്യാപനത്തോടെ വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 airtel-14-14

ഒടിടി അധിഷ്ഠിത വിനോദ ഉപാധികൾ, കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ എന്നിവ വർധിച്ചതാണ് ഹോം ബ്രോഡ്ബാൻഡ് സർവീസുകളുടെ ആവശ്യകത വർധിപ്പിച്ചത്. ഇതോടെ എയർടെൽ 1ജിബിപിഎസ് വേഗതയുള്ള അൾട്രാ ഫാസ്റ്റ് എക്സ്ട്രീം ഫൈബറാണ് എയർടെൽ നൽകുന്നതെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. എയർടെൽ ഫൈബറിന്റെ പുതിയ കണക്ഷൻ വാങ്ങുന്നതിനൊപ്പം എയർടെൽ 1000 ജിബി സൌജന്യ അധിക ഡാറ്റ നൽകുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

English summary
Airtel announces new Independence day offer giving 1000GB free data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X