കിടിലൻ പ്ലാനുകളുമായി വീണ്ടും എയർടെൽ!! 8 രൂപ മുതൽ!!
ടെലിഫോണ്‍ കമ്പനികളുടെ ഓഫര്‍ മാമാങ്കം തുടരുന്നു. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവധ മൊബൈല്‍ കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഓഫര്‍ മേളയുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെല്‍ ആണ്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.
8 രൂപക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ആരംഭിക്കുന്നത്. ഓഫര്‍ 399 രൂപ വരെ നീളുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍. താഴെ പറയുന്നവയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച അത്യാകര്‍ഷകമായ പുതിയ ഓഫറുകള്‍.

8 രൂപക്ക്
8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി.

349
എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, വോയിസ് കോളിങ്ങ്, 28ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 1ജിബി ആണ് പ്രതി ദിന ലിമിറ്റ്.

399 രൂപ പ്ലാന്‍
എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

149
149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

40 രൂപ
40 രൂപയുടെ പ്ലാനില്‍ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍.

60 രൂപ
60 രൂപയുടെ പ്ലാനില്‍ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അണ്‍ലിമിറ്റഡ് ആണ്.












Click it and Unblock the Notifications