കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെലിന്റെ കിടിലന്‍ ബോണസ്, 30 ജിബി ഫ്രീ!!

  • By Anoopa
Google Oneindia Malayalam News

നാടെങ്ങും ഓഫര്‍ മേളയാണ്. എന്തു വാങ്ങിക്കൂട്ടണമെന്നും ഏത് ഓഫര്‍ സ്വന്തമാക്കണമെന്നുമുള്ള അങ്കലാപ്പിലാണ് ഉപഭോക്താക്കള്‍. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളും ടെലകോം കമ്പനികളും ഓഫര്‍ മാമാങ്കം തന്നെയാണ് നടത്തുന്നത്. ജിയോയെ പിടിച്ചുകെട്ടുകയാണ് ടെലകോം കമ്പനികളുടെ ലക്ഷ്യം.

ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ പ്ലാനില്‍ 30 ജിബിയാണ് ഫ്രീ ആയി ലഭിക്കുക. പ്രതിമാസം 10 ജിബി എന്ന കണക്കില്‍ 3 മാസത്തേക്കാണ് ഓഫര്‍. ഇതിനും പുറമേ മറ്റനേകം ഓഫറുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഫര്‍

ഓഫര്‍

മൂന്നു മാസത്തെ 30 ജിബി ബോണസ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. പുതിയ എയര്‍ടെല്‍ സിം എടുക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍.

999 റീച്ചാര്‍ജ്ജ്

999 റീച്ചാര്‍ജ്ജ്

എയര്‍ടെല്ലിന്റെ 999 രൂപയുടെ പ്ലാനില്‍ 4ജിബി 3ജി/4ജി ഡാറ്റയാണ് പ്രതിദിനം ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.
499 രൂപ പ്ലാനില്‍ 2ജിബി ഡാറ്റയാണ് പ്രതിദിനം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. കൂടാതെ ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

8 രൂപ, 5 രൂപ രൂപ ഓഫര്‍

8 രൂപ, 5 രൂപ രൂപ ഓഫര്‍

8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക.

149

149

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

399 രൂപ പ്ലാന്‍

399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

English summary
Airtel 'Bonus 30GB' Offer for New Postpaid Customers Gives 10GB Additional Data a Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X