Get Updates
Get notified of breaking news, exclusive insights, and must-see stories!

ധന്‍ ധനാ ധന്‍: ജിയോ ഓഫറിന് ആയുസ്സില്ല!! എയര്‍ടെല്‍ കൊടുത്തത് മുട്ടന്‍ പണി, പോരാത്തതിന് ഓഫറും

ദില്ലി: റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിനെതിരെ എയര്‍ടെല്‍ നിയമപോരാട്ടത്തിന്. ജിയോയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ട്രായിയ്ക്കാമ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പരാതി നല്‍കിയത്.
നേരത്തെ ജിയോ അവതരിപ്പിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമാണ് ധന്‍ ധനാ ഓഫര്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.

ജിയോ പ്രൈം ഓഫര്‍ അവതരിപ്പിച്ചതിന് പിന്നാലെ അവതരിപ്പിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ട്രായിയുടെ ഇടപടെലിനെ തുടര്‍ന്നാണ് കമ്പനി പിന്‍വലിച്ചത്. 402 രൂപയുടെ റീചാര്‍ജ്ജില്‍ നാല് മാസത്തേയ്ക്ക് സൗജന്യം ലഭ്യമാക്കുന്നതായിരുന്നു ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇതിനെല്ലാം പുറമേ റിലയന്‍സ് ജിയോയുടെ പ്ലാനുകളെ മറികടക്കുന്ന പ്രത്യേക ഓഫറുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധന്‍ ധനാ ധന്‍ ഓഫര്‍

ധന്‍ ധനാ ധന്‍ ഓഫര്‍

ധന്‍ ധനാ ധന്‍ ഓഫറില്‍ 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന പ്രൈം ഉപയോക്താക്കള്‍ക്ക് മൂന്ന് മാസത്തേയ്ക്ക് സൗജന്യ സേവനം ലഭ്യമാകും. 99 രൂപയുടെ പ്രൈം മെമ്പര്‍ഷിപ്പ് റീച്ചാര്‍ജ്ജിന് പുറമേയാണിത്.

എയര്‍ടെല്‍ പണിഞ്ഞു

എയര്‍ടെല്‍ പണിഞ്ഞു

റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ പുറത്തിറക്കിയതിന് പിന്നാലെ 339 രൂപയുടെ ഓഫറുമായി എയര്‍ടെല്‍. 90 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റയും വോയ്‌സ് കോളിംഗുമാണ് എയര്‍ടെല്‍ നല്‍കുന്ന ഓഫര്‍. 4ജി ഹാന്‍ഡ് സെറ്റുള്ളവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

244ന് കിടിലന്‍ ഓഫര്‍

244ന് കിടിലന്‍ ഓഫര്‍

എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് 70 ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന 244 രൂപ.യുടെ ഓഫറും എയര്‍ടെല്‍ നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ വോയ്‌സ് കോളാണ് ഈ ഓഫറിലുള്ളത്. എന്നാല്‍ ഇതും എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക.

എല്ലാം ജിയോയെ തകര്‍ക്കാനല്ലേ!!

എല്ലാം ജിയോയെ തകര്‍ക്കാനല്ലേ!!

റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിനെ മറികടക്കാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുള്ള 648 രൂപയുടെ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളുമാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മൂന്ന് മാസമാണ് ഓഫറിന്റെ കാലാവധി. റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ മുതല്‍ തന്നെ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഓഫര്‍.

ഫസ്റ്റ് റീച്ചാര്‍ജ് ഓഫര്‍

ഫസ്റ്റ് റീച്ചാര്‍ജ് ഓഫര്‍

ഇതിനെല്ലാം പുറമേ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി രണ്ട് ഫ്സ്റ്റ് റീച്ചാര്‍ജ് ഓഫറുകളും എയര്‍ടെല്‍ ഉടന്‍ പുറത്തിറക്കും. 70 ദിവസത്തേയ്ക്കുള്ള 449 രൂപയുടെ ഫസ്റ്റ് റീച്ചാര്‍ജ് ഓഫറില്‍ പ്രതിദിനം ഒരോ ജിബിയാണ് ലഭിക്കുക. 293 രൂപയുടെ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് നെറ്റ് കോളിംഗുമാണ് ലഭിക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+