കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസം 30 ജിബി ഡാറ്റ!! ഹോളിയക്ക് എയര്‍ടെല്ലില്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലോട്ടറി

Google Oneindia Malayalam News

ദില്ലി: ഹോളിയ്ക്ക് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഹോളി സമ്മാനവുമായി എയര്‍ടെല്‍. മൂന്ന് മാസത്തേയ്ക്ക് 30 ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഒരു മാസം 10 ജിബി വച്ചാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക. റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ക്കൊപ്പം പൊരുതി നില്‍ക്കാനുള്ള എയര്‍ടെല്ലിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. മാര്‍ച്ച് 13 മുതലാണ് സേവനം ലഭ്യമാകുക.

പോസ്റ്റ് പെയ്ഡ ഉപയോക്താക്കള്‍ക്ക് മൈ എയര്‍ടെല്‍ ആപ്പ് വഴി സൗജന്യ ഡാറ്റ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് സര്‍പ്രൈസ് ഓഫര്‍ ക്ലെയിം ചെയ്യുന്നതിനുള്ള ഒരു മെസേജ് മൈ എയര്‍ടെല്‍ ആപ്പില്‍ ലഭിക്കും. മെസേജില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഓരോ മാസവും 10 ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും. അടുത്ത മെസേജിലായിരിക്കും ഓഫര്‍ ആക്ടിവേറ്റ് ആയതായി സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

airtel-18

തിരഞ്ഞെടുക്കപ്പെട്ട പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ പ്രത്യേക ഓഫര്‍ നല്‍കിയതിന് പിന്നാലെയാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളെ കമ്പനി കയ്യിലെടുക്കുന്നത്. ജിയോ നിലവില്‍ നല്‍കിവരുന്ന ജിയോ പ്രൈമിലെ 303 രൂപയ്ക്ക് 28 ജിബി ഡാറ്റ എന്ന ഓഫറിനെ വെല്ലുന്നതിനുള്ള ശ്രമമാണ് കമ്പനി പുറത്തിറക്കുന്ന ഓരോ ഓഫറുകളും. ജിയോയ്ക്ക് സമാനമായി മാര്‍ച്ച് 31ന് മുമ്പ് ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക.

English summary
Airtel had promised a surprise to its post-paid users on Holi, which is March 13. And well, the "surprise" is here. Airtel, which is India's largest telecom company and is currently trying to fight off a big challenge from Reliance Jio and its Jio Prime offers, on March 13 sent out a message to most post-paid consumers, offering them free 30GB 4G data for 3 months. Of this 30GB, 10GB 4G data will be available per month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X