എയര്‍ടെലിന്റെ 'മൈ പ്ലാനില്‍' ആകര്‍ഷകമായ ഓഫറുകള്‍ -അനിയന്ത്രിത കോള്‍ മുതല്‍ 5 ജി ഡാറ്റ വരെ
എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. എയര്‍ടെലിന്റെ 'മൈ പ്ലാന്‍ ഇന്‍ഫിനിറ്റി സീരിസി'ലുള്‍പ്പെടുന്നതാണ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായുളള രണ്ടു ഓഫറുകള്‍. 1199 ,1599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 3 ജി , 4ജി,5 ജി ഡാറ്റയുമാണ് നല്‍കുന്നത്.
1199 ന്റെ പ്ലാന്‍ പ്രകാരം അണ്‍ ലിമിറ്റഡ് കോളും (എസ്ടിഡി, ലോക്കല്‍, റോമിങ് കോളുകള്‍ ഉള്‍പ്പെടെ) വണ്‍ ജിബി 3 ജി അല്ലെങ്കില്‍ 4 ജി ഡാറ്റയും ലഭിക്കും. കൂടാതെ 100 എസ്എംഎസ്സും എയര്‍ടെലിന്റെ വിങ്ക് മ്യുസിക്, വിങ്ക് മുവി സീരിസ് സബ്ക്രിപ്ഷനും സൗജന്യമായിരിക്കും.

1599 ന്റെ പ്ലാനിലും 1199 ന്റെ ഓഫറുകളെല്ലാം ഉണ്ടായിരിക്കും. ഏക വ്യത്യാസം ഡാറ്റ ഓഫറില്‍ മാത്രമാണ്. ഇതില്‍ 5ജി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications