Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെവിടെയും ഒറ്റ മൊബൈല്‍ നമ്പര്‍!! ജിയോയ്‌ക്കൊപ്പം ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫറുമായി എയര്‍ടെല്ലും

ഇന്റര്‍നാഷണല്‍ റോമിഗില്‍ ഓഫറുകളുമായി എയര്‍ടെല്‍

ദില്ലി: ഇന്‍റര്‍നാഷണല്‍ റോമിംഗ് ഓഫറുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കള്‍. ഭാരതി എയര്‍ടെല്ലും, റിലയന്‍സ് ജിയോയുമാണ് അത്യാകര്‍ഷകമായ ഇന്‍ര്‍നാഷണല്‍ റോമിംഗ് ഓഫറുകള്‍ പുറത്തിറക്കുന്നത്.

ജിയോയുടെ അണ്‍ലിമിറ്റഡ് വോയ് കോളും അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറും ഉള്‍പ്പെട്ട വെല്‍ക്കം ഓഫറിനൊപ്പം വിപണിയില്‍ നില്‍ക്കാനുള്ള എയര്‍ടെല്ലിന്റെ പദ്ധതിയാണ് ഇതോടെ പ്രാവര്‍ത്തികമാവുന്നത്.

പത്ത് ദിവസത്തേക്ക്.. യുഎഇയിലും

പത്ത് ദിവസത്തേക്ക്.. യുഎഇയിലും

പത്ത് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫര്‍ എയര്‍ടെല്‍ ബുധനാഴ്ചയാണ് പുറത്തിറക്കിയത്. സിങ്കപ്പൂര്‍, തായ്‌ലന്റ്, അമേരിക്ക, കാനഡ, ബ്രിട്ടന്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഓഫറിന്റെ ആനുകൂല്യം ലഭിക്കുക.

സിങ്കപ്പൂരിനും തായ്‌ലന്റിനും

സിങ്കപ്പൂരിനും തായ്‌ലന്റിനും

തായ്‌ലന്റിലും സിങ്കപ്പൂരിലും ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫറിന് 1199 രൂപയാണ്. സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 2ജിബി ഡാറ്റ, ഇന്ത്യയിലേക്ക് വിളിക്കാന്‍ 250 മിനിറ്റ് സൗജന്യ ഓഫര്‍എന്നിവയാണ് ഓഫറില്‍ ലഭിക്കുക. ഓഫര്‍ അവസാനിക്കുന്നതോടെ ഒരു എംബി ഡാറ്റയ്ക്ക് 3 രൂപ വച്ച് ഈടാക്കും. കോള്‍ ചാര്‍ജ് ഒരു മിനിറ്റിന് മൂന്ന് രൂപയായിരിക്കും.

യുഎഇയിലും അമേരിക്കയിലും

യുഎഇയിലും അമേരിക്കയിലും

അമേരിക്ക, കാനഡ, ബ്രിട്ടന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ പത്ത് ദിവസത്തേക്കുള്ള റോമിംഗ് ഓഫറിന് 2999 രൂപയാണ് വില. അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍, 2ജിബി ഡാറ്റ, ഇന്ത്യയിലേക്ക് 250 മിനിറ്റ് സൗജന്യ കോളിംഗ്, 100 എസ്എംഎസുകള്‍ എന്നിവയാണ് ഓഫറിലുള്‍പ്പെട്ടിട്ടുണ്ട്.

30 ദിവസത്തേയ്ക്കും

30 ദിവസത്തേയ്ക്കും

ഭാരതി എയര്‍ടെല്‍ 30 ദിവസം വരെ കാലാവധിയുള്ള ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫര്‍.

ജിയോയ്‌ക്കൊപ്പമെത്താന്‍ പൊരുതി

ജിയോയ്‌ക്കൊപ്പമെത്താന്‍ പൊരുതി

റിലയന്‍സ് ഇന്‍ഫോകോം പുറത്തിറക്കിയ റിലയന്‍സ് ജിയോയുടെ ഓഫര്‍ പെരുമഴയില്‍ നിന്ന് രക്ഷ നേടാനുള്ള ടെലികോം സേവനദാതാക്കളുടെ ശ്രമത്തിന്റെ ഭാഗമാണ് എയര്‍ടെല്‍ പുറത്തിറക്കിയ റോമിംഗ് ഓഫര്‍.

 വെല്‍കം ഓഫര്‍

വെല്‍കം ഓഫര്‍

റിലയന്‍സ് ജിയോ ഔദ്യോഗികമായി സേവനമാരംഭിക്കുന്നതിന് മുമ്പ് ആരംഭിച്ച വെല്‍ക്കം ഓഫറില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗജന്യമാക്കിക്കൊണ്ടുള്ള ഓഫറും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇന്‍ര്‍നെറ്റ് ഓഫറുകള്‍ക്ക് പുറമേ റോമിംഗ് ഓഫറുകളുമായി രംഗത്തെത്താന്‍ എയര്‍ടെല്ലിനെ പ്രേരിപ്പിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+