കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍ട്ടില്‍ എയര്‍ടെല്‍ ജിയോയെ വെല്ലും: ആന്ധ്രയിലും തെലങ്കാനയിലും സര്‍വീസിന് തുടക്കം

Google Oneindia Malayalam News

ഹൈദരാബാദ്: എയര്‍ടെല്‍ വോള്‍ട്ട് സര്‍വീസിന് തുടക്കം കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ആന്ധ്രാപ്രദേശ്, തെലങ്കാന റീജിയണുകളിലാണ് ആദ്യഘട്ടത്തില്‍ വോള്‍ട്ട് സര്‍വീസ് ആരംഭിച്ചത്. എയര്‍ടെല്ലിന്‍റെ 4ജി സിം കാര്‍ഡും 4ജി/ എല്‍ടിഇ സംവിധാനമുള്ള ഫോണുടമകള്‍ക്ക് മാത്രമായിരിക്കും വോള്‍ട്ട് സേവനം ലഭിക്കുകയെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വോള്‍ട്ട് സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ ഒരു വിധത്തിലുമുള്ള അധിക ചാര്‍ജുകള്‍ നല്‍കേണ്ടതില്ലെന്നും നിലവിലുള്ള പ്ലാനുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും വോള്‍ട്ട് സര്‍വീസ് ലഭിക്കുകയെന്നും എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

 വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഛോട്ടാ ചാമ്പ്യന്‍ ഓഫര്‍: 28 ദിവസത്തെ പ്ലാനില്‍ ഡാറ്റയും വോയ്സ് കോളും! വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഛോട്ടാ ചാമ്പ്യന്‍ ഓഫര്‍: 28 ദിവസത്തെ പ്ലാനില്‍ ഡാറ്റയും വോയ്സ് കോളും!

രാജ്യത്ത് ആദ്യമായി വോള്‍ട്ട് സര്‍വീസ് ആരംഭിച്ചുകൊണ്ട് റിലയന്‍സ് ജിയോ ആരംഭിച്ച ട്രെന്‍ഡ് പിന്തുടരുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിപണയില്‍ വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള ഫോണുകള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ രണ്ട് റീജിയണുകളില്‍ ആരംഭിച്ച വോള്‍ട്ട് സേവനം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ടെല്ലിലേയ്ക്ക് മാറുന്നവര്‍ക്ക് അതിവേഗ വോയ്സ് കോളുകള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 2018 മാര്‍ച്ചില്‍

2018 മാര്‍ച്ചില്‍


പരീക്ഷണാര്‍ത്ഥം അഞ്ചോ ആറോ നഗരങ്ങളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും 2018 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് എല്ലായിടത്തും വോള്‍ട്ട് ലഭ്യമാകുമെന്നും നേരത്തെ തന്നെ എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു. 4ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍കോള്‍ ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വോള്‍ട്ട്. ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുള്ള വോയ്സ് കോള്‍ നല്‍കുന്നതാണ് എയര്‍ടെല്‍ വോള്‍ട്ടിനെക്കുറിച്ച് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നത്. വോള്‍ട്ട് ആരംഭിച്ചതോടെ പ്രൊജക്ട് ലീപ്പിന് കീഴില്‍ എയര്‍ടെല്‍ നിര്‍ണ്ണായക നാഴികക്കല്ലാണ് സ്വന്തമാക്കുന്നത്. മൊബൈലിന് പുറമേ ലാന്‍ഡ് ഫോണിലേയ്ക്കും സൗജന്യമായി കോള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് വോള്‍ട്ട്.

 സ്പീഡിലും എയര്‍ടെല്‍

സ്പീഡിലും എയര്‍ടെല്‍

ഏറെ ഓഫറുകളുമായി ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയ ജിയോയെ തള്ളി എയര്‍ടെല്ലാണ് സ്പീഡില്‍ മുമ്പിലുള്ളത്. ബ്രോഡ് ബാന്‍ഡിന്‍റെ വേഗത പരിശോധിക്കുന്ന കമ്പനിയായ ഓപ്പണ്‍ സിഗ്നലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റിലും എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. കുറഞ്ഞ ചെലവില്‍ ഡ‍ാറ്റയും സൗജന്യ ഡാറ്റയും നല്‍കിവന്നിരുന്ന റില‍യന്‍സ് ജിയോടുടെ പ്രതിച്ഛായക്കേറ്റ തിരിച്ചടിയാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്. ഇതിനിടെയാണ് ജിയോയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എയര്‍ടെല്‍ വോള്‍ട്ട് സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.

 ജിയോ മാത്രം

ജിയോ മാത്രം

നിലവില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യ രാജ്യത്ത് ലഭ്യമാക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ രാജ്യത്ത് സേവനമാരംഭിച്ച റിലയന്‍സ് ജിയോയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നും ഇതുതന്നെയാണ്. ജിയോയുടെ 3ജി, 4 ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്ന ഉപയോക്കതാക്കള്‍ക്കാണ് വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്

 വോള്‍ട്ട് ഫോണിന്

വോള്‍ട്ട് ഫോണിന്

എയര്‍ടെല്ലിന് ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെങ്കിലും ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ചില നീക്കങ്ങളും പരിഗണനയിലുണ്ട്. എയര്‍ടെല്‍ ജിയോണി ഉള്‍പ്പെടെയുള്ള ഫോണുകളില്‍ വോള്‍ട്ട് സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡാറ്റ നെറ്റ് വര്‍ക്ക് വഴി ലഭ്യമാകുന്ന കോളുകള്‍ ഐപി മുഖേനയാണ് സാധ്യമാകുന്നത്.

 കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് 2500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നത്. വലിയ സ്ക്രീന്‍, മികച്ച ക്യാമറ, കൂടുതല്‍ ബാറ്ററി ലൈഫ്, എന്നിങ്ങനെ സാധാരണ സ്മാര്‍ട്ട്ഫോണിനോട് കിടപിടിക്കാവുന്ന ഫീച്ചറുകളാണ് ഫോണിലുണ്ടാവുകയെന്ന് മുതിര്‍ന്ന എയര്‍ടെല്‍ ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാം ആപ്പുകളും ഫോണില്‍

എല്ലാം ആപ്പുകളും ഫോണില്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Leading telecom operator Airtel has rolled out VoLTE services in Andhra Pradesh and Telangana region. Airtel VoLTE will be available on popular 4G/LTE enabled mobile devices, which must have an Airtel 4G SIM, said the company in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X