Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയെ മലര്‍ത്തിയടിക്കാന്‍ എയര്‍ടെലിന്റെ കിടിലന്‍ ഓഫര്‍, പ്രതിദിനം 4 ജിബി!!

ടെലികോം കമ്പനികള്‍ തമ്മിലുള്ള ഓഫര്‍ യുദ്ധം അവസാനിക്കുന്നില്ല. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവധ മൊബൈല്‍ കമ്പനികള്‍. ഏറ്റവുമൊടുവില്‍ ഓഫര്‍ മേളയുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെല്‍ ആണ്. ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്.

കോംബോ ഓഫറുകളും ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ക്കായുള്ള സൗജന്യ ഓഫറുകളും പ്രഖ്യാപിച്ചിട്ട് അധികം ആയില്ല, അതിനു പിന്നാലെ മറ്റൊരു കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. ഇത്തവണ പ്രതിദിനം 4 ജിബിയാണ് എയര്‍ടെല്‍ നല്‍കുന്നത്.

ദിവസം 4 ജിബി

ദിവസം 4 ജിബി

പുതിയ ഓഫറില്‍ പ്രതിദിനം 4 ജിബി 3ജി/4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫര്‍. 999 രൂപയുടെ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

 വോയ്‌സ് കോളും

വോയ്‌സ് കോളും

പുതിയ ഓഫറില്‍ ദിവസേന 4 ജിബി മാത്രമല്ല, അണ്‍ലിമിറ്റഡ് എസ്റ്റിഡി/ലോക്കല്‍ വോയ്‌സ് കോളും ലഭിക്കും. മൈ എയര്‍ടെല്‍ ആപ്പില്‍ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടുണ്ട്.

 ജിയോയുടെ 999 രൂപാ ഓഫര്‍

ജിയോയുടെ 999 രൂപാ ഓഫര്‍

ജിയോയും സമാനമായ ഓഫര്‍ നല്‍കുന്നുണ്ട്. ജിയോയുടെ 999 രൂപയുടെ ഓഫര്‍ കാലാവധി 90 ദിവസമാണ്. പ്രതിദിനം 1 ജിബി നിരക്കിലാണ് ഉപഭോക്താവിന് ഡാറ്റ ലഭിക്കുക. കൂടായെ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ലോക്കല്‍ വോയ്‌സ് കോളും ഈ ഓഫറില്‍ കമ്പനി നല്‍കുന്നുണ്ട്.

എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫര്‍

എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫര്‍

8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക.

399 രൂപക്ക്

399 രൂപക്ക്

എയര്‍ടെല്ലിന്റെ 399 പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ഇതില്‍ 84ജിബി 4ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. 1ജിബിയാണ് പ്രതി ദിന ലിമിറ്റ്.

149 രൂപക്ക്...

149 രൂപക്ക്...

149 രൂപയുടെപ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+