കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 5ജി!! ഐഡിയയും എയര്‍ടെല്ലും ഒപ്പുവച്ച ഉത്തരവ് ജിയോയക്ക് തിരിച്ചടി!!

കരാര്‍ പ്രകാരം 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുമെന്ന് നോക്കിയ വ്യക്തമാക്കി

Google Oneindia Malayalam News

ബാഴ്‌സലോണ: ടെലികോം ഭീമന്‍ ഭാരതി എയര്‍ടെല്ലും ഫിന്നിഷ് മാബൈല്‍ നിര്‍മാതാക്കളായ നോക്കിയയും 5ജി വിപ്ലവത്തിന് വേണ്ടി കൈകോര്‍ക്കുന്നു. ഒപ്പുവച്ച കരാര്‍ പ്രകാരം ഇരു കമ്പനികളും ചേര്‍ന്ന് 5ജി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുമെന്ന് നോക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ടെലികോം വിപണിയിലേയ്ക്ക് 5ജി എത്തുന്നതോടെ ഇന്റര്‍നെറ്റ് സ്പീഡിലും വിപ്ലവകരമായ മാറ്റമാണ് പ്രകടമാകുക. ഇതിന്് പുറമേ നിലവിലുള്ള 4ജി സേവനം വികസിപ്പിക്കാനും ഇരു കമ്പനികളും തമ്മില്‍ ഉടമ്പടിയുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എല്ലും നോക്കിയയുമായും 5ജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയ്ക്ക് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റികളിലും ഉള്‍പ്രദേശങ്ങളിലും നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കും 5ജി സേവനങ്ങളെന്ന് ഇരു കമ്പനികളും അവകാശപ്പെടുന്നു. 2ജി, 3ജി, 4ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടി നേരത്തെയും എയര്‍ടെല്‍- നോക്കിയ കൂട്ടുകെട്ട് വിജയം കണ്ടിരുന്നു. വീണ്ടും എയര്‍ടെല്ലുമായി ചേര്‍ന്ന് 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നോക്കിയ മാര്‍ക്കറ്റ് ഹെഡ് സഞ്ജയ് മാലിക് പറയുന്നു.

airtel-inks

ഇതിന് പുറമേ ഇന്ത്യയില്‍ ടെലികോം രംഗത്ത് നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴി വച്ച റിലയന്‍സ് ജിയോ സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബാഴ്‌സലോണയില്‍ വച്ച് നടന്ന മൊബൈല്‍ കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവുന്നത്. 5ജിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മറ്റ് മൊബൈല്‍ ഉപകരണങ്ങള്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.

English summary
Telecom giant Bharti Airtel and network equipment maker Nokia will expand their collaborative technology partnership to work on 5G technology standard and management of connected devices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X