Get Updates
Get notified of breaking news, exclusive insights, and must-see stories!

98 രൂപയ്ക്ക് എയര്‍ടെല്ലില്‍ ഡാറ്റാ- വോയ്സ് കോള്‍ ഓഫര്‍: നീക്കം ജിയോയ്ക്ക് പണികൊടുക്കാന്‍!!

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ പുതിയ ഓഫറുകളുമായി രംഗത്ത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 93 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ഡിടി വോയ്സ് കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകള്‍ ഒരു ജിബി ഡാറ്റ എന്നിവയാണ് ഓഫറിന്‍റെ പ്രത്യേകതകള്‍. പത്ത് ദിവസമാണ് പുതിയ ഓഫറിന്റെ കാലാവധി.

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയില്‍ 1000 സൗജന്യ മിനിറ്റുകളും ഈ ഓഫറില്‍ ലഭിക്കും. ഓഫര്‍ പരിധി അവസാനിക്കുന്നതോടെ മിനിറ്റിന് 30 പൈസ വീതം ഈടാക്കുമെന്നും എയര്‍ടെല്‍ പറയുന്നു. എന്നാല്‍ 300ല്‍ അധികം നമ്പറുകളിലേയ്ക്ക് ഈ നമ്പറില്‍ നിന്ന് വിളിക്കാന്‍ സാധിക്കില്ല. റിലയന്‍സ് ജിയോയും 98 രൂപയുടെ ഓഫര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്ക് പുറമേ 140 എസ്എംഎസുകളാണ് ഈ ഓഫറില്‍ പ്രതിദിനം ലഭിക്കുക. 2.1ജിബി ഡാറ്റയാണ് 14 ദിവസത്തേയ്ക്കുള്ള ഈ ഓഫറില്‍ ലഭിക്കുന്നത്.

airtel

എയര്‍ടെല്‍ കഴിഞ്ഞ ദിവസമാണ് എയര്‍ടെല്‍ ടിവി ആപ്പ് പ്രഖ്യാപനം നടത്തിയത്. എയര്‍ടെല്‍ ടിവിയില്‍ ലഭിക്കുന്ന എല്ലാത്തരം പരിപാടികളും സേവനങ്ങളും ലഭിക്കുന്നതാണ് എയര്‍ടെല്‍ ടിവി ആപ്പ്. എന്നാല്‍ 2018 ജൂണ്‍ വരെ എല്ലാ പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും സൗജന്യ സേവനം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്‍ എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ആസ്വദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+