799 രൂപയ്ക്ക് പ്രതിദിനം 3.5 ജിബി: റിലയന്‍സ് ജിയോയുടെ പ്ലാനിനെ മലര്‍ത്തിയടിച്ച് എയര്‍ടെല്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പുതുവര്‍ഷാരംഭത്തോടെ ഓഫറുകള്‍ പരിഷ്കരിച്ച് ഭാരതി എയര്‍ടെല്‍. 28 ദിവസത്തേയ്ക്കുള്ള 799 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പരിഷ്കരിച്ചിട്ടുള്ളത്. നിലവില്‍ പ്രതിദിനം 3.5 ജിബി എന്ന കണക്കില്‍ 98 ജിബി 3ജി/4ജി ഡാറ്റയാണ് എയര്‍ടെല്‍ ഈ പ്ലാനില്‍ ലഭിക്കുന്നത്. ഇതിന് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ഡിടി വോയ്സ് കോളുകള്‍, സൗജന്യ റോമിംഗ്, ഓഫര്‍ കാലയളവിനുള്ളില്‍ പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും.

നേരത്തെ 28 ദിവസത്തെ പ്ലാനില്‍ 84 ജിബി ഡാറ്റയാണ് ഭാരതി ​എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നത്. പ്രതിദിനം 3ജിബി എന്ന പരിധിയില്‍ നിന്ന് 3.5 ജിബി ഡാറ്റയായി ഉയര്‍ത്തുകയായിരുന്നു. എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ഉപയോഗിച്ച് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 75 രൂപ ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. പ്രതിദിനം 250 സൗജന്യ മിനിറ്റുകളും ആഴ്ചയില്‍ 1000 മിനിറ്റുകളുമാണ് ഈ ഓഫറിലുള്ളത്.

 പഴയ ഓഫര്‍

പഴയ ഓഫര്‍

നേരത്തെ 28 ദിവസത്തെ പ്ലാനില്‍ 84 ജിബി ഡാറ്റയാണ് ഭാരതി ​എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നത്. പ്രതിദിനം 3ജിബി എന്ന പരിധിയില്‍ നിന്ന് 3.5 ജിബി ഡാറ്റയായി ഉയര്‍ത്തുകയായിരുന്നു. എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ഉപയോഗിച്ച് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 75 രൂപ ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. പ്രതിദിനം 250 സൗജന്യ മിനിറ്റുകളും ആഴ്ചയില്‍ 1000 മിനിറ്റുകളുമാണ് ഈ ഓഫറിലുള്ളത്.

 ജിയോയും എയര്‍ടെല്ലും

ജിയോയും എയര്‍ടെല്ലും

റിലയന്‍സ് ജിയോയും 799 രൂപയ്ക്ക് സമാന ഓഫര്‍ നല്‍കിവരുന്നുണ്ട്. പ്രതിദിനം മൂന്ന് ജിബി വീതം 84 ജിബി ഡാറ്റയാണ് 28 ദിവസത്തെ കാലയളവിനുള്ളില്‍ ലഭിക്കുക. റിലയന്‍സ് ജിയോയുടെ ഈ പ്ലാനിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് എയര്‍ടെല്‍ 0.5 ജിബി അധികഡാറ്റ നല്‍കിക്കൊണ്ട് ഓഫര്‍ പരിഷ്കരിച്ചിട്ടുള്ളത്.

 98 രൂപയുടെ പ്ലാന്‍

98 രൂപയുടെ പ്ലാന്‍


അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ഡിടി വോയ്സ് കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകള്‍ ഒരു ജിബി ഡാറ്റ എന്നിവയാണ് ഓഫറിന്‍റെ പ്രത്യേകതകള്‍. പത്ത് ദിവസമാണ് പുതിയ ഓഫറിന്റെ കാലാവധി. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയില്‍ 1000 സൗജന്യ മിനിറ്റുകളും ഈ ഓഫറില്‍ ലഭിക്കും. ഓഫര്‍ പരിധി അവസാനിക്കുന്നതോടെ മിനിറ്റിന് 30 പൈസ വീതം ഈടാക്കുമെന്നും എയര്‍ടെല്‍ പറയുന്നു. എന്നാല്‍ 300ല്‍ അധികം നമ്പറുകളിലേയ്ക്ക് ഈ നമ്പറില്‍ നിന്ന് വിളിക്കാന്‍ സാധിക്കില്ല. റിലയന്‍സ് ജിയോയും 98 രൂപയുടെ ഓഫര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്ക് പുറമേ 140 എസ്എംഎസുകളാണ് ഈ ഓഫറില്‍ പ്രതിദിനം ലഭിക്കുക. 2.1ജിബി ഡാറ്റയാണ് 14 ദിവസത്തേയ്ക്കുള്ള ഈ ഓഫറില്‍ ലഭിക്കുന്നത്.

 എയര്‍ടെല്‍ ആപ്പ് സൗജന്യം

എയര്‍ടെല്‍ ആപ്പ് സൗജന്യം

എയര്‍ടെല്‍ കഴിഞ്ഞ ദിവസമാണ് എയര്‍ടെല്‍ ടിവി ആപ്പ് പ്രഖ്യാപനം നടത്തിയത്. എയര്‍ടെല്‍ ടിവിയില്‍ ലഭിക്കുന്ന എല്ലാത്തരം പരിപാടികളും സേവനങ്ങളും ലഭിക്കുന്നതാണ് എയര്‍ടെല്‍ ടിവി ആപ്പ്. എന്നാല്‍ 2018 ജൂണ്‍ വരെ എല്ലാ പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും സൗജന്യ സേവനം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണില്‍ എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ആസ്വദിക്കാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bharti Airtel has updated its Rs 799 prepaid plan which now offers 98 GB of 3G/4G data for 28 days at Rs 799. That's 3.5 GB per day for 28 days. The offer also includes local, STD and roaming voice calls and 100 local and national SMS for 28 days.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്