Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്‍ ഒന്നും കാണാതല്ല; ഓഫറുറുകളുടെ പൂരം, ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ 4ജി ഡാറ്റ!!

ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ 4ജി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്

മുംബൈ: ടെലികോം രംഗത്തെ അതികായകരായ ഭാരതി എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് കൈ നിറയെ ഓഫറുകളുമായെത്തുന്നു. നിലവിലുള്ള 4ജി ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ 4ജി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

റിലയന്‍സ് ജിയോ മാര്‍ച്ച് 31വരെ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ പുറത്തിറക്കിയതിന് മറുപയിയായിട്ടാണ് എയര്‍ടെല്ലിന്റെ 4ജി ഓഫര്‍. ജിയോ വെല്‍ക്കം ഓഫര്‍ അവസാനിച്ചതിന് പിന്നാലെയാണ് ജിയോ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ പുറത്തിറക്കുകയായിരുന്നു.

9000 രൂപയുടെ ഡാറ്റ

9000 രൂപയുടെ ഡാറ്റ

2017 ജനുവരി മുതല്‍ 12 മാസം നീണ്ടുനില്‍ക്കുന്ന ഡാറ്റ ഓഫറില്‍ 9000 രൂപയ്ക്കുള്ള 4ജി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. 4ജി ഹാന്‍ഡ് സെറ്റ് ഉപയോഗിയ്ക്കുന്ന എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭിയ്ക്കും.

 പഴയവര്‍ക്ക്

പഴയവര്‍ക്ക്

നിലവിലുള്ള എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി 28ഓടെ പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്ത് പുതിയ ഓഫറിന്‍െ ആനുകൂല്യം ആസ്വദിയ്ക്കാനാവും. തിരഞ്ഞെടുക്കപ്പെട്ട പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 2017 ഡിസംബര്‍ 31 വരെ ഓരോ മാസവും 3ജിബി ഡാറ്റ സൗജന്യമായി ലഭിയ്ക്കും.

 പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക്

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക്

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ ഡാറ്റപാക്ക് ലഭിയ്ക്കുന്നതിനായി 345 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുക മാത്രമാണ് വേണ്ടത്. ഇതോടെ 345 രൂപ ഓഫറില്‍ ഓഫറിന് പുറമേ പ്രതിമാസം 1 ജിബി ഡാറ്റയാണ് ലഭിയ്ക്കുക. ഇതിന് പുറമേ സൗജന്യ ലോക്കല്‍- എസ്ടിഡി കോളുകളും കമ്പനി നല്‍കുന്നു. ഒരുമാസത്തേയ്ക്കുള്ള ഓഫറാണെങ്കിലും സമയപരിധി 2017 ഡിസംബര്‍ 31 വരെ ഉണ്ടയായിരിക്കും.

പോസ്റ്റ് പെയ്ഡിനും

പോസ്റ്റ് പെയ്ഡിനും

എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് മൈ പ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാനിന് കീഴില്‍ പ്രതിമാസം 3ജിബി 4ജി ഡാറ്റ ലഭിയ്ക്കും. ഇന്‍ഫിനിറ്റി പ്ലാനിന്റെ സൗജന്യ വോയ്‌സ് കോള്‍, മെസേജ് ഓഫറുകള്‍ക്ക് പുറമേയാണ് 3ജിബി ഡാറ്റ നല്‍കുന്നത്.

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പ്ലാന്‍

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പ്ലാന്‍

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസ പ്ലാനുകള്‍ക്ക് വേണ്ടി ഇന്‍ഫിനിറ്റി പ്ലാനില്‍ 549 രൂപയുടെ പ്ലാനാണ് ആക്ടിവേറ്റ് ചെയ്യേണ്ടത്. സൗജന്യ വോയ്‌സ് കോളിന് പുറമേ, പ്രതിമാസം ആറ് ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതില്‍ 3ജിബി റെഗുലര്‍ ഡാറ്റയും 3ജിബി സൗജന്യ ഡാറ്റയുമാണ്.

ഒപ്പത്തിനൊപ്പം

ഒപ്പത്തിനൊപ്പം

സെപ്തംബറില്‍ സേവനമാരംഭിച്ച റിലയന്‍സ് ജിയോയോട് കിടപിടിക്കുന്നതിനായി എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫ് പ്ലാനുകളിലും ഡാറ്റാ പാക്കുകളിലും ഇളവ് പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിന് പുറമേ വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ ടെലികോം കമ്പനികളും താരിഫ് പ്ലാനുകളിലും പുതിയ ഓഫറുകള്‍ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+