Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്ലിന്റെ ഇന്‍ഫിനിറ്റി പ്രീ പെയ്ഡ് പ്ലാന്‍; ഓഫറുകള്‍ ജിയോയെ വെല്ലുന്നത്!! ഇനിയുമുണ്ട് ഓഫര്‍

മൈ പ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാനാണ് എയര്‍ടെല്‍ പരിഷ്‌കരിച്ച് പുറത്തിറക്കുന്നത്

മുംബൈ: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫറിനെ വെല്ലാനൊരുങ്ങി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍. മൈ പ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാനാണ് എയര്‍ടെല്‍ പരിഷ്‌കരിച്ച് പുറത്തിറക്കുന്നത്. ഇതിന് പുറമേ മറ്റ് രണ്ട് പുതിയ രണ്ട് പുതിയ പ്ലാനുകളും കമ്പനി പുറത്തിറക്കുന്നുണ്ട്.

റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ച വെല്‍ക്കം ഓഫറിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ടെലികോം സേവനദാതാക്കള്‍ മത്സരം ശക്തമാക്കിയിരുന്നു. എന്നാല്‍ വെല്‍ക്കം ഓഫര്‍ അവസാനിച്ചതോടെ ടെലികോം സേവനരംഗത്ത് തലയെടുപ്പോടെ നിലയുറപ്പിയ്ക്കാന്‍ ജിയോ ഹാപ്പി ന്യൂയര്‍ ഓഫര്‍ പുറത്തിറക്കുകയായിരുന്നു. ജിയോയുടെ അപ്രതീക്ഷിത നീക്കത്തിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് മറ്റ് ടെലികോം കമ്പനികള്‍ ഇപ്പോള്‍ നല്‍കുന്ന ഓഫര്‍ പെരുമഴകള്‍.

ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍

ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍

549 രൂപ, 799 രൂപ എന്നിങ്ങനെ രണ്ട് പുതിയ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനാണ് ഭാരതി എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്.

വിങ്ക് മ്യൂസികും മൂവിയും

വിങ്ക് മ്യൂസികും മൂവിയും

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി റോമിംഗ് കോളുകളും വിങ്ക് മ്യൂസിക്, വിങ്ക് മൂവി എന്നിവയുമാണ് 549 രൂപയുടെ പോസ്റ്റ് പെയ്ഡ് ഇന്‍ഫിനിറ്റി ഓഫറിലുള്ളത്. ഇതിന് പുറമേ 100 ലോക്കല്‍ എസ്ടിഡി ടെക്‌സ്റ്റ് മെസേജുകള്‍, 3ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 1ജിബി ഇന്റര്‍നെറ്റും ഓഫറിനൊപ്പം ലഭിയ്ക്കും.

മുഖ്യ ആകര്‍ഷണം

മുഖ്യ ആകര്‍ഷണം

ഓരോ മാസവും വര്‍ധിക്കുന്ന ഡാറ്റാ പ്ലാനാണ് 799 ന്റെ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി ഓഫറിന്റെ മുഖ്യ ആകര്‍ഷണം. 5ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 3ജിബി ഡാറ്റ എന്നിവയ്ക്ക് പുറമേ ഔട്ട്‌ഗോയിംഗ് റോമിംഗ് കോളുകളുടെ ഓഫറും പുതിയ ഓഫറിനൊപ്പം ലഭിയ്ക്കും.

അണ്‍ലിമിറ്റഡ് കോള്‍

അണ്‍ലിമിറ്റഡ് കോള്‍

ഇന്ത്യയിലെവിടെയും സൗജന്യ അണ്‍ലിമിറ്റഡ് കോളുകളുമായി എയര്‍ടെല്‍ ഡിസംബര്‍ ആദ്യം ഒരു ഓഫര്‍ പുറത്തിറക്കിയിരുന്നു. ഡാറ്റയും ഈ എയര്‍ടെല്‍ ഈ ഓഫറിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. 145 രൂപയുടെ എയര്‍ടെല്ലില്‍ നിന്ന് എയര്‍ടെല്ലിലേയ്ക്കുള്ള അണ്‍ലിമിറ്റഡ് കോളുകളുള്ള ഓഫറാണ് കമ്പനി നല്‍കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഓഫര്‍.

ജിയോയ്‌ക്കെതിരെ

ജിയോയ്‌ക്കെതിരെ

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെ ഹാപ്പി ന്യൂയര്‍ ഓഫറുമായി ജിയോ വീണ്ടും രംഗപ്രവേശം ചെയ്തിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് എയര്‍ടെല്‍ പുതിയ ഓഫര്‍ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+