കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ജിബിയ്ക്ക് 100 രൂപ!! ജിയോ പ്രൈമിന് പിന്നാലെ എയര്‍ടെല്‍ ഓഫര്‍, അടുത്ത യുദ്ധത്തിന് ടെലികോം രംഗം!!!

100 രൂപയ്ക്ക് 10 ജിബിയെന്ന ഓഫറുമായി ഭാരതി എയര്‍ടെല്‍ രംഗത്തെത്തുന്നത്

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയുടെ പ്രൈ ടൈം സര്‍വ്വീസ് പ്രഖ്യാപനത്തോടെ മത്സരവുമായി എയര്‍ടെല്ലും രംഗത്ത്. 303 രൂയ്ക്ക് 30 ജിബി ഡാറ്റയെന്ന ഓഫര്‍ പ്രഖ്യാപിച്ചതോടെയാണ് ബുധനാഴ്ച 100 രൂപയ്ക്ക് 10 ജിബിയെന്ന ഓഫറുമായി ഭാരതി എയര്‍ടെല്‍ ജിയോയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പങ്കുചേരുന്നത്. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയത് എയര്‍ടെല്‍ സര്‍പ്രൈസ് ഓഫറാണെന്നും പുതിയ ഓഫര്‍ അല്ലെന്നും വ്യക്തമാക്കിയ കമ്പനി നേരത്തെയും തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഓഫര്‍ നല്‍കിവരുന്നതായി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 250 രൂപയ്ക്ക് 10 ജിബി വാഗ്ദാനവുമായി എയര്‍ടെല്‍ ഓഫര്‍ പുറത്തിറക്കിയിരുന്നു.

പുതിയ ഓഫറല്ലെന്ന് കമ്പനി

പുതിയ ഓഫറല്ലെന്ന് കമ്പനി

എയര്‍ടെല്‍ തിരഞ്ഞെടുക്കപ്പെട്ട ഉപോയാക്താക്കള്‍ക്ക് മാത്രം നല്‍കിവരുന്ന ഓഫറാണെന്നും പുതിയതല്ലെന്നുമാണ് കമ്പനിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ച് ആഴ്ചത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഓഫര്‍. കമ്പനി നല്‍കി വരുന്ന സര്‍പ്രൈസ് ഓഫറുകളുടെ ഭാഗമായിരിക്കും ഇതെന്നും എയര്‍ടെല്‍ വ്യക്തമാക്കുന്നു.

എയര്‍ടെല്ലിന്റെ സര്‍പ്രൈസ് ഓഫര്‍

എയര്‍ടെല്ലിന്റെ സര്‍പ്രൈസ് ഓഫര്‍

ഭാരതി എയര്‍ടെല്‍ നല്‍കിവരുന്ന സര്‍പ്രൈസ് ഓഫറിന്റെ ഭാഗമായാണ് 100 രൂപയ്ക്ക് 10 ജിബി ഡാറ്റയെന്ന ഓഫര്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. 500 രൂപയുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് 3ജിബി ഡാറ്റയും 600 രൂപയുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 13ജിബി 4ജി ഡാറ്റയുമാണ് ലഭിയ്ക്കുക. ജിയോയുടെ മത്സരം തുടരുന്ന സാഹചര്യത്തില്‍ എയര്‍ടെല്ലും കുറഞ്ഞ ചെലവില്‍ ഡാറ്റ ലഭ്യമാക്കി വരികയാണ്.

ജിയോയ്ക്ക് ഭീഷണി

ജിയോയ്ക്ക് ഭീഷണി

സെപ്തംബര്‍ അഞ്ചിന് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ എയര്‍ടെല്‍ നേരത്തെയും പ്ലാനുകള്‍ പുറത്തിറക്കിയിരുന്നു. എയര്‍ടെല്ലിന് പുറമേ വിപണിയിലെ മുഖ്യ എതിരാളികളായ ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ ഇന്ത്യ തുടങ്ങിയ ടെലികോം കമ്പനികള്‍ ആകര്‍ഷകമായ ഡാറ്റാ പാക്കുകളും വോയ്‌സ് കോള്‍ ഓഫറുകളും പുറത്തിറക്കിയിരുന്നു.

ഓഫര്‍ എങ്ങനെ ലഭിയ്ക്കും

ഓഫര്‍ എങ്ങനെ ലഭിയ്ക്കും

നിലവില്‍ രാജ്യത്തെ 22 നടുത്ത് എയര്‍ടെല്‍ സര്‍ക്കിളുകളിലാണ് 4ജി സേവനം ലഭ്യമായിട്ടുള്ളത്. എന്നാല്‍ 4ജി സേവനം ലഭിയ്ക്കാത്ത സര്‍ക്കിളുകളിലെ 3ജി ഉപയോക്താക്കള്‍ക്ക് 10ജിബി 3ജി യായിരിക്കും 100 രൂപയ്ക്ക് ലഭിയ്ക്കുക. മൈ എയര്‍ടെല്‍ ആപ്പില്‍ നിന്ന് എയര്‍ടെല്ലിന്റെ ഓഫര്‍ സൗജന്യമായി ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. 20 ദിവസമായിരിക്കും ഓഫറിന്റെ കാലാവധി.

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കും

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കും

എയര്‍ടെല്ലിന്റെ സര്‍പ്രൈസ് ഓഫറിനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യാ ടുഡേ ഓഫര്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭിയ്ക്കുമെന്ന് എയര്‍ടെല്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

English summary
Airtel is reportedly offering its postpaid customers up to 10GB additional 3G or 4G data at just Rs. 100. The move by the telecom operator can be seen as an after effect of Reliance Jio Prime subscription plan announcement made on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X