എയര്‍ടെല്ലില്‍ കിടിലന്‍ ഓഫര്‍: പ്രതിദിനം 4ജിബി 4ജി ഡാറ്റ, പണികിട്ടുന്നത് റിലയന്‍സ് ജിയോയ്ക്ക്!!
779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കുക
ദില്ലി: പ്രതിദിനം മൂന്ന് ജിബി ഡാറ്റയുമായി എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍. റിലയന്‍സ് ജിയോ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് ഓഫര്‍ നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഓഫര്‍ പ്രഖ്യാപനം. 779 രൂപയുടെ പ്ലാനില്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കുക. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ അണ്‍ലിമിറ്റഡ് എസ്ടിഡി- ലോക്കല്‍ കോളുകളും ലഭിക്കും.
റിലയന്‍സ് ജിയോയുടെ 779 രൂപയുടെ ഓഫര്‍ പാക്കിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെല്ലിന്‍റെ പുതിയ പ്ലാന്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി വീതം ഉപയോഗിക്കാന്‍ കഴിയുന്നതാണ് റിലയന്‍സ് ജിയോയുടെ ഓഫര്‍. സൗജന്യ എസ്എംഎസിന് പുറമേ ജിയോ ആപ്പ് സ്ബ്സക്രിപ്ഷനും ലഭിക്കും. ഒരു വര്‍ഷത്തോളമായി ഇരു കമ്പനികളും തമ്മില്‍ തുടര്‍ന്നുവരുന്ന മത്സരമാണ് ഇപ്പോഴും തുടര്‍ന്നുവരുന്നത്.













Click it and Unblock the Notifications