കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്ലിനൊപ്പം എയര്‍ടെല്ലും, ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഓഫറിന്റെ പൂരം

ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളാണ് എയര്‍ടെല്ലിന്റെ ഓഫര്‍

Google Oneindia Malayalam News

മുംബൈ: 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഡാറ്റയും പ്രഖ്യാപിച്ചതോടെ അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍ ഓഫറുമായി എയര്‍ടെല്ലും മത്സരത്തിന് കൊഴുപ്പു പകരുന്നു. ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളാണ് എയര്‍ടെല്ലിന്റെ ഓഫര്‍.

കഴിഞ്ഞ ദിവസം ബ്രോഡ്ബാന്‍ഡ് നിരക്ക് 50 ശമതാനം വെട്ടിക്കുറച്ച് വോഡഫോണ്‍ രംഗത്തെത്തിയിരുന്നു. റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടി നല്‍കാനുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൂന്ന് മാസത്തേക്ക് സൗജന്യ 4ജി ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ ആരംഭിച്ച ഓഫര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുമായി എയര്‍ടെല്ലിന്റെ കടന്നുവരവ്.

അണ്‍ലിമിറ്റഡ് കോള്‍

അണ്‍ലിമിറ്റഡ് കോള്‍

ഇന്ത്യയിലെവിടേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് എയര്‍ടെല്‍ നല്‍കുന്ന ഓഫര്‍.

പ്രീ പെയ്ഡ് ഓഫര്‍

പ്രീ പെയ്ഡ് ഓഫര്‍

അണ്‍ലിമിറ്റഡ് വോയ്‌സ് കോളിന് പുറമേ രണ്ട് പ്രീ പെയ്ഡ് പാക്കുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡാറ്റയ്‌ക്കൊപ്പം രാജ്യത്തെവിടേയും അണ്‍ലിമിറ്റഡ് കോളുകളുമാണ് കമ്പനി നല്‍കുന്നത്.

 എയര്‍ടെല്‍ ടു എയര്‍ടെല്‍

എയര്‍ടെല്‍ ടു എയര്‍ടെല്‍

145 രൂപയുടെ ഏറ്റവും കുറഞ്ഞ പ്ലാനില്‍ ഇന്ത്യയിലെവിടേയും എയര്‍ടെല്ലില്‍ നിന്ന് എയര്‍ടെല്ലിലേയ്ക്ക് സൗജ്യ വോയ്‌സ് കോളുകളാണുള്ളത്. ഇതിന് പുറമേ 300 എംബി 3ജി/ 4ജി ഡാറ്റയും സൗജന്യ എസ്ടിഡി ലോക്കല്‍ കോള്‍ പ്ലാനും ഈ പാക്കിലുണ്ട്. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 28 ദിവസത്തേയ്ക്ക് 50 എംബി അധിക ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു.

എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും

എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും

345 രൂപയുടെ പ്ലാനില്‍ രാജ്യത്തെ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കുമുള്ള എസ്ടിഡി, ലോക്കല്‍ കോളുകളാണ് കമ്പനി നല്‍കുന്നത്. 4ജി ഫോണുള്ളവര്‍ക്ക് 1ജിബി ഇന്റര്‍നെറ്റ് ഡാറ്റയും ഓഫറിനൊപ്പം ലഭിക്കും. എന്നാ ദില്ലിയില്‍ പ്രദേശങ്ങള്‍ക്കനുസരിച്ച് ഓഫര്‍ നിരക്കില്‍ മാറ്റം വരും.

ജിയോ വെല്‍ക്കം ഓഫര്‍

ജിയോ വെല്‍ക്കം ഓഫര്‍

റിലയന്‍സ് ജിയോ നല്‍കിവന്നിരുന്ന വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ റിലയന്‍സ് മാര്‍ച്ച് 31 വരെയുള്ള ഹാപ്പി ന്യൂയര്‍ ഓഫര്‍ പ്രഖ്യാപിച്ചതാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ വാരിക്കൊടുക്കുന്നതിന് പിന്നിലെ രഹസ്യം.

4ജിയ്ക്ക് സൗജന്യ ഡാറ്റ

4ജിയ്ക്ക് സൗജന്യ ഡാറ്റ

റിലയന്‍സ് ജിയോ സൗജന്യ 4ജി പ്ലാനിന് തിരിച്ചടി നല്‍കാന്‍ എയര്‍ടെല്‍ തീരുമാനിച്ചതിന്റെ ഭാഗമായി 4ജി ഉപയോക്താക്കള്‍ക്ക് 90 ദിവസത്തേക്ക് സൗജന്യ ഓഫര്‍ കമ്പനി നല്‍കിയിരുന്നു. ഒക്ടോബറില്‍ ആരംഭിച്ച ഓഫര്‍ ഡിസംബറില്‍ അവസാനിക്കും.

ഇന്റര്‍നാഷണല്‍ റോമിംഗ്

ഇന്റര്‍നാഷണല്‍ റോമിംഗ്

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേയ്ക്കും തായ്‌ലന്റിലേക്കുമുള്ള റോമിംഗ് കോളുകള്‍ സൗജന്യമാക്കിയിരുന്നു.

English summary
Airtel has a launched a new plan that offers 'free unlimited calls to anywhere in India'. Airtel has announced two new bundled prepaid packs that offer free voice calls across the country, along with data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X