14 ജിബിയ്ക്ക് 145 രൂപ!! ജിയോ പ്രൈമിന് പണി കൊടുക്കാന്‍ എയര്‍ടെല്‍ ഓഫര്‍
145 രൂപയ്ക്ക് 14 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് പ്ലാനിലുള്ളത്
ദില്ലി: ഏപ്രില്‍ ഒന്നുമുതല്‍ റിലയന്‍സ് ജിയോ ജിയോ പ്രൈം ഓഫര്‍ ആരംഭിക്കാനിരിക്കെ പുതിയ പ്രഖ്യാപനവുമായി ഭാരതി എയര്‍ടെല്‍. 145 രൂപയ്ക്ക് 14 ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫറിനൊപ്പം 349 രൂപയുടെ ഓഫറും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ അവതരിപ്പിക്കുന്നു. ഒരുമാസമാണ് ഓഫറിന്റെ കാലാവധി. ഇതിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഡാറ്റയിലും വോയ്‌സ്‌കോളിലും70 മുതല്‍ 80 ശതമതാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് എയര്‍ടെല്‍ ഒടുവില്‍ അവതരിപ്പിച്ച പ്ലാനെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 1,199 രൂപയ്ക്ക് 16 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും നേരത്തെ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു.
റിലയന്‍സ് ജിയോ ഹാപ്പി ന്യൂയര്‍ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നതോടെയാണ് കമ്പനിയുടെ നീക്കം.

റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകളും എസ്എംഎസുകളും നല്‍കുമെന്ന് കമ്പനി കഴിഞഅഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ പ്രീമിയം ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഔട്ട്ഗോയിംഗ് കോളുകളും ലഭ്യമാക്കും. എയര്‍ടെല്‍ ആക്ടിവേഷനും ബില്ലിംഗും എളുപ്പമാക്കുന്നതിനും അന്താരാഷ്ട്ര റോമിംഗില്‍ എയര്‍ടെല്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഭാരതി എയര്‍ടെല്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എയര്‍ടെല്ലിന്റെ 268 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് ഈ ഓഫറുകള്‍.












Click it and Unblock the Notifications