ജിയോ- എയര്‍ടെൽ മത്സരം മുറുകുന്നു: ഒറ്റയടിക്ക് പരിഷ്കരിച്ചത് നാല് പ്ലാനുകള്‍, ജിയോയ്ക്ക് പണികിട്ടി!
ദില്ലി: റിലയന്‍സ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി രാജ്യത്ത ഏറ്റവും വലിയ ടെലികോം ഭീമന്. നിലവിലുള്ള പ്ലാനുകള്‍ പരിഷ്കരിച്ചുകൊണ്ടാണ് എയർടെൽ രംഗത്തെത്തിയിട്ടുള്ളത്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് എയർടെല്‍ ഒരേ പ്ലാന്‍ പരിഷ്കരിക്കുന്നത്. പ്രതിദിനം ഒരു ജിബി 4ജി ഡാറ്റ നല്‍കിയിരുന്ന ഓഫറിൽ പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകളുമാണ് ലഭിച്ചിരുന്നത്. 28 ദിവസമാണ് ഓഫർ കാലാവധി. 149ന് പുറമേ 199, 448, 509 എന്നീ നിരക്കുകളിലുള്ള ഓഫറുകളാണ് കമ്പനി ഏറ്റവും ഒടുവില്‍ പരിഷ്കരിച്ചിട്ടുള്ളത്.
റിലയൻസ് ജിയോയുടെ 149 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് എയർടെല്‍ സമാന നിരക്കില്‍ ഓഫര്‍ പുറത്തിറക്കിയത്. 28 ദിവസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റയ്ക്കും 100 എസ്എംഎസിനും പുറമേ അൺലിമിറ്റഡ് വോയ്സ് കോളുമാണ് റിലയന്യ് ജിയോ ഉപയോക്തക്കള്‍ക്ക് നല്കിവന്നിരുന്നത്. എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി ജിയോയിൽ ജിയോ ആപ്പ് സേവനങ്ങളും സൗജന്യമായി ലഭിക്കും.

199 രൂപയുടെ പ്ലാന്‍
ഭാരതി എയർടെല്ലിന്റെ 199 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.4 ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകള്‍ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളും എയര്‍ടെൽ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

448 രൂപയ്ക്ക് 82 ദിവസത്തേയ്ക്ക്
448 രൂപയ്ക്ക് പ്രതിദിനം 1.4 ജിബി ഡാറ്റ വീതം നല്‍കുന്നതാണ് എയര്‍ടെൽ പരിഷ്കരിച്ചിട്ടുള്ള മറ്റൊരു ഓഫര്‍. 82 ദിവസമാണ് ഓഫര്‍ കാലാവധി. അണ്‍ലിമിറ്റഡ് ലോക്കൽ എസ്ടിഡി കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും ഈ പ്രീ പെയ്ഡ് പ്ലാനിൽ ലഭിക്കും.

509 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ
പ്രതിദിനം 1.4 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കുന്നതാണ് എയർടെല്ലിന്റെ 509 രൂപയുടെ ഓഫര്‍. മൂന്ന് മാസമാണ് ഓഫര്‍ കാലാവധി.

84 ദിവസത്തെ ഓഫർ
ഇതിനെല്ലാം പുറമേ എയർടെല്ലിന്റെ 399 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ പ്രതിദിനം 1ജിബി ഡാറ്റ നല്കുന്ന ഓഫർ നൽകുന്നുണ്ട്. 84 ദിവസമാണ് ഓഫർ കാലാവധി. എയർടെല്ലിന്റെ മറ്റ് ഓഫറുകള്‍ക്ക് സമാനമായ എസ്എംഎസ്, വോയ്സ് കോള്‍സ ഓഫറുകളാണ് ഇതിലുമുള്ളത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications