കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ മാറ്റങ്ങളുമായി എയര്‍ടെല്‍!!പ്രതീക്ഷിക്കാത്ത ഓഫറുകള്‍, ചെലവാക്കുന്നത് 2,000 കോടി

  • By Anoopa
Google Oneindia Malayalam News

മുംബൈ: ടെലികോം രംഗത്ത് എയർടെൽ പുതിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു. ഇതിനായി കമ്പനി 2,000 കോടി രൂപ ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിക്കാത്ത ഓഫറുകളായിരിക്കും ലഭിക്കുക. ഏതാനും ചില പ്ലാനുകൾ എയർടെൽ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾക്കാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഭാരതി എയർടെൽ

പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് തങ്ങളുടെ ഉപയോഗിക്കാത്ത ഡാറ്റ സൂക്ഷിച്ചു വെച്ച് അടുത്ത് റീചാർജിങ്ങ് വരെ ഉപയോഗിക്കാനുള്ള പ്ലാൻ, ഒരു കുടുംബത്തിനുള്ളിൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ പൂളിങ്ങ്, സ്മാർട്ട് ഫോണുകൾക്ക് ഡാമേജ് പ്രൊട്ടക്ഷൻ എന്നിങ്ങനെയുള്ള പ്രതീക്ഷിക്കാത്ത ഓഫറുകളാണ് എയർടെൽ അവതരിപ്പിക്കുന്നത്. രാജ്യത്തെ 25,00 എയർടെൽ ഷോറൂമുകൾക്ക് രൂപമാറ്റം വരുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

pagespeed

അതിനിടെ ഭാരതി എയർടെലും ടാറ്റ ഗ്രൂപ്പും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേബിൾ എന്റർപ്രൈസ്, ഡിടിഎച്ച് തുടങ്ങി വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനാണ് ഇരു ഗ്രൂപ്പുകളും തയ്യറാകുന്നത് . ഇതിന്റെ ഭാഗമായി ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എയർടെല്ലിന് 28 കോടി ഉപഭോക്താക്കളും, ടാറ്റയ്ക്ക് 4.8 കോടി ഉപഭോക്താക്കളുമുണ്ട്.

English summary
Airtel unveils Rs 2,000 crore plan to launch digital offerings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X