എയര്‍ടെല്‍ വരുന്നു സൗജന്യ വോയ്സ് കോളുമായി
ദില്ലി : സൗജന്യ വോയ്സ് കോളുമായി എയര്‍ടെല്ലും എത്തുന്നു. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്സ് കോളുമായാണ് എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്.രാജ്യത്തെ എല്ലാ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കുകളിലും ഈ സേവനം ലഭ്യമാണ്.
രാത്രിയോ പകലോ ഭേദമില്ലാതെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇനി വോയ്സ് കോളിലൂടെ സൗജന്യമായി സംസാരിക്കാം.എയര്‍ടെല്ലില്‍ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.ഇന്ത്യയിലെ ഏത് നെറ്റ് വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്

കഴിഞ്ഞ ദിവസം ലാന്‍ഡ് ലൈന്‍ ഉപയോക്താക്കള്‍ക്ക് രാത്രി കോളുകള്‍ സൗജന്യമാണെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. 49 രൂപയുടെ കോള്‍ പായ്ക്കില്‍ ഉപയോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് ലോക്കല്‍കോള്‍ ലഭിക്കും. അതേസമയം 99 രൂപയുടെ കോള്‍ പായ്ക്കില്‍ ഇന്ത്യയിലുള്ള എല്ലായിടത്തേക്കും ഒരു മാസത്തേക്ക് സൗജന്യ എസ്റ്റിഡി, ലോക്കല്‍ കോളുകള്‍ ലഭ്യമാകും.
യുഎന്‍എല്‍ 49 എന്ന് ടൈപ്പ് ചെയ്ത് 53636 ലേക്ക് എസ്എംഎസ് അയക്കുന്നതോടെ പുതിയ ഓഫര്‍ ആക്ടിവേറ്റാക്കാം. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍.












Click it and Unblock the Notifications