ജിയോ വരുന്നതിനെ പേടിച്ച് എയര്‍ടെല്ലിലും വോഡഫോണിലും ഓഫര്‍ പെരുമഴ!
മുംബൈ: റിലയന്‍സ് ജിയോ ഔദ്യോഗികമായി പുറത്തിറങ്ങാന്‍ ഇനി വെറും രണ്ട് മാസം മാത്രം കാത്തിരുന്നാല്‍ മതി. മൊബൈല്‍ ഉപഭോക്താക്കള്‍ കാത്തിരിയ്ക്കുകയാണ് ജിയോയുടെ ലോഞ്ചിന് വേണ്ടി.
എന്നാല്‍ ജിയോ വന്നാലും പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് മറ്റ് മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍. ഡാറ്റയുടെ കാര്യത്തിലും കോളിന്റെ കാര്യത്തിലും ജിയോ കൊണ്ടുവരിക വന്‍ ഓഫറുകളാകും. അത് മുന്നില്‍ക്കണ്ട് എയര്‍ടെല്ലും വോഡഫോണും അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ ഓഫറുകള്‍ തുടങ്ങിക്കഴിഞ്ഞു.

അണ്‍ലിമിറ്റഡ് വോയ് കോളുകളുടെ രണ്ട് പുതിയ പ്ലാനുകളാണ് എയര്‍ടെല്‍ ഇപ്പോള്‍ പുതിയതായി തുടങ്ങിയിരിക്കുന്നത്. ഫോണ്‍ ചെയ്യുന്നതിനിടെ നെറ്റ് വര്‍ക്ക് തകരാര്‍ കൊണ്ട് കോള്‍ കട്ടാവുകയാണെങ്കില്‍ പത്ത് മിനിറ്റ് ഫ്രീ കോള്‍ ഓഫര്‍ ആണ് വോഡഫോണ്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്. ഇന്റര്‍നെറ്റ് ഡാറ്റയുടെ കാര്യത്തില്‍ എയര്‍ടെല്ലും വോഡഫോണും ഐഡിയയും എല്ലാം 67 ശതമാനം വരെ നിരക്ക് കുറച്ചിട്ടുണ്ട് ഇപ്പോള്‍ തന്നെ.
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. പതിനഞ്ച് ലക്ഷം പേരാണ് ഇത്തരത്തില്‍ ജിയോ കണക്ഷന്‍ ഉപയോഗിക്കുന്നത്. ശരാശരി 26 ജിബിയാണ് പ്രതിമാസത്തെ ഡാറ്റ ഉപയോഗം. മികച്ച അഭിപ്രായം ജിയോ ഇതിനകം തന്നെ നേടിയിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിങ്ങിന് ശേഷം കൂടുതല്‍ ഞെട്ടിപ്പിയ്ക്കുന്ന ഓഫറുകള്‍ ജിയോ നല്‍കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])












Click it and Unblock the Notifications