കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്ലില്‍ 30 ജിബി സൗജന്യ ഡാറ്റ: ഡാറ്റ നല്‍കുന്നത് പരീക്ഷണത്തില്‍ പങ്കാളികളാവുന്നവര്‍ക്ക്!

Google Oneindia Malayalam News

ദില്ലി: എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 3൦ജിബി ഡാറ്റ സൗജന്യമായി നല്‍കി കമ്പനി പ്രഖ്യാപനം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ വോള്‍ട്ട് ഇ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കമ്പനി 30 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നത്. മൂന്ന് പാദമായി വിഭജിച്ച് 30 ജിബി ഡാറ്റയാണ് ബീറ്റാ പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പത്ത് ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വോള്‍ട്ട് ഇ സ്വിച്ച് ആക്ടിവേറ്റ് ചെയ്യുന്നതിനുമാണ്. നാല് ആഴ്ചയ്ക്ക് ശേഷം ഫീഡ്ബാക്ക് നല്‍കുന്നതിനാണ് പത്ത് ജിബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുക. എട്ട് ആഴ്ചയ്ക്ക് ശേഷമാണ് അവസാനത്തെ പത്ത് ജിബി ഡാറ്റ ലഭിക്കുക. നെറ്റ് വര്‍ക്കില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളും കമ്പനിയെ അറിയിക്കേണ്ടതുണ്ട്.

പശ്ചിമബംഗാള്‍, ഒഡിഷ, അസം, കേരളം, ബീഹാര്‍, പഞ്ചാബ്, ആന്ധ്രപ്രദേശ് സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ വോള്‍ട്ട് ഇ സര്‍വീസ് പരീക്ഷണാര്‍ത്ഥം സേവനം ആരംഭിച്ചത്. വോള്‍ട്ട് ഇ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ടെല്‍ വോള്‍ട്ട് ഇ സംവിധാനമുള്ള ഫോണില്‍ എയര്‍ടെല്‍ 4ജി സിം ആക്ടിവേറ്റ് ചെയ്ത ശേഷം ഒഎസ് സോഫ്റ്റ് വെയറിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യണം. ഏതെല്ലാം നമ്പറുകളിലാണ് വോള്‍ട്ട് ഇ സേവനം ലഭിക്കുകയെന്ന് പരിശോധിക്കുന്നതിനും ചില മാര്‍ഗ്ഗങ്ങളുണ്ട്.

-airtel-

എച്ച്ഡി വോയ്സ് കോളിംഗ്, ഇന്റസ്റ്റന്റ് കോള്‍ കണക്ട്- മള്‍ട്ടി ടാസ്കിംഗ്, എന്നീ സൗകര്യങ്ങാളാണ് വോള്‍ട്ട് ഇ സേവത്തിന്റെ പരീക്ഷണ പതിപ്പില്‍ ലഭിക്കുന്നത്. ഏറ്റവും ഒടുവില്‍ കൊല്‍ക്കത്തയിലാണ് എയര്‍ടെല്‍ വോള്‍ട്ട് ഇ സേവനം ആരംഭിച്ചത്. മുംബൈ, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലാണ് വോള്‍ട്ട് ഇ സേവനം ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയിലെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോ രാജ്യവ്യാപകമായി വോള്‍ട്ട് ഇ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെയാണ് വോജഫോണും എയര്‍ടെല്ലും വോള്‍ട്ട് ഇ സേവനങ്ങള്‍ ആരംഭിക്കുന്നത്. വോഡ‍ഫോണിന്റെ വോള്‍ട്ട് ഇ സേവനം മുംബൈ, ഗുജറാത്ത്, ദില്ലി, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക.

English summary
Airtel recently introduced a VoLTE Beta programme for select states in India, inviting users to test out the technology and, in return, avail data benefits. Under the offer, users will be entitled to a total of 30GB free data that is divided across three legs - 10GB on downloading and enabling the VoLTE switch, 10GB on providing feedback after the 4th week, and the final 10GB on providing feedback after the 8th week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X