കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം രംഗത്ത് ഓഫര്‍ പൂരം!!500 രൂപയില്‍ കുറഞ്ഞ ഓഫറുകള്‍, മുമ്പില്‍ എയര്‍ടെല്ലോ വോഡഫോണോ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയിലെ പോര് മുറുകുമ്പോള്‍ ഒന്നിനൊന്ന് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് കമ്പനികളും ഒപ്പത്തിനൊപ്പം കുതിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ഭാരതി എയര്‍ടെല്ലും വോഡഫോണും ഐഡിയയും കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത് റിലയന്‍സ് ജിയോയ്ക്കൊപ്പം വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്.

<strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്</strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

<strong>ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി</strong>ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി

എയര്‍ടെല്ലും വോഡഫോണും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ 500 രൂപയില്‍ താഴെയുള്ള മികച്ച ഓഫറുകള്‍ പരിശോധിക്കാം. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോള്‍, ഡാറ്റ, എസ്എംഎസ്, സൗജന്യ റോമിംഗ് എന്നിവയാണ് പ്രധാനമായും ഈ ഓഫറുകളിലെ ആകര്‍ഷക ഘടകങ്ങള്‍.

<strong>വൃശ്ചികരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഡോക്ടറും ശാസ്ത്രജ്ഞരുമാകും: നിങ്ങളുടെ പൊന്നോമനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍</strong>വൃശ്ചികരാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഡോക്ടറും ശാസ്ത്രജ്ഞരുമാകും: നിങ്ങളുടെ പൊന്നോമനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍

 എയര്‍ടെല്ലില്‍ 199 രൂപാ ഓഫര്‍

എയര്‍ടെല്ലില്‍ 199 രൂപാ ഓഫര്‍

28 ദിവസത്തേയ്ക്കാണ് എയര്‍ടെല്ലിന്‍റെ 199 രൂപയുടെ ഓഫര്‍. പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും സൗജന്യ റോമിംഗ് കോളുകള്‍ അണ്‍ലിമിറ്റഡ് മെസേജിംഗ് എന്നിവയാണ് ഈ ഓഫറിന്‍റെ പ്രത്യേകള്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

349 രൂപയുടെ പ്ലാന്‍

349 രൂപയുടെ പ്ലാന്‍

പ്രതിദിനം രണ്ട് ജിബി ഡാറ്റ നല്‍കുന്നതാണ് എയര്‍ടെല്ലിന്‍റെ 349 രൂപയുടെ പ്ലാന്‍. 28 ദിവസം നീണ്ടുനില്‍ക്കുന്ന പ്ലാനില്‍ 56 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളുമാണ് ലഭിക്കുക. റോമിംഗില്‍ ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകളും ലഭിക്കുന്നതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- നാഷണല്‍ എസ്എംഎസുകളും ലഭിക്കും.

 448 രൂപയുടെ പ്ലാനുകള്‍

448 രൂപയുടെ പ്ലാനുകള്‍


പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്നതാണ് എയര്‍ടെല്ലിന്‍റെ 448 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്‍ടിഡി കോളുകള്‍ ലഭിക്കുന്ന ഈ പ്ലാനില്‍ സൗജന്യ നാഷണല്‍ റോമിംഗും ലഭിക്കും. 70 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്ലാന്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ നല്‍കിവരുന്നതാണ്. 2ജി/3ജി/4ജി ഫോണ്‍ ഉപയോഗിക്കുന്ന എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയുക.

 വോഡഫോണില്‍ 148 രൂപ

വോഡഫോണില്‍ 148 രൂപ

പ്ലാന്‍ പ്രീപെയ്ഡ‍് ഉപയോക്താക്കള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്‍റെ 199 രൂപയുടെ ഓഫര്‍. 28 ദിവസമാണ് ഓഫറിന്‍റെ കാലാവധി. 199 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ ഏഴ് ദിവസത്തേയ്ക്ക് 1000 ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. ഇതിന് ശേഷം ഒരു മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഏഴ് ദിവസത്തിന് ശേഷം 250 മിനിറ്റ് വോയ്സ് കേളാണ് ലഭിക്കുക. കൂടുതല്‍ നമ്പറുകളിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ ഓരോ മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഇന്ത്യയില്‍ പ്രതിദിനം 1ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനുകള്‍ പരിശോധിക്കാം

 196 രൂപയുടെ പ്ലാനില്‍

196 രൂപയുടെ പ്ലാനില്‍

വോഡഫോണിന്‍റെ 196 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഓഫര്‍ കാലാവധിക്കുള്ളില്‍ ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി.

 196 രൂപയുടെ പ്ലാനില്‍

196 രൂപയുടെ പ്ലാനില്‍

വോഡഫോണിന്‍റെ 196 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഓഫര്‍ കാലാവധിക്കുള്ളില്‍ ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി.

79 രൂപയുടെ ഓഫര്‍

79 രൂപയുടെ ഓഫര്‍

ഏഴ് ദിവസം കാലാവധിയുള്ളതാണ് വോഡഫോണിന്‍റെ 79 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ 500 എംബി ഡാറ്റയും ലഭിക്കും. എന്നാല്‍ ലോക്കല്‍- നാഷണല്‍ എസ്എംഎസിന് 25 പൈസം വീതം ഓഫറില്‍ ഈടാക്കുകയും ചെയ്യും.

347 രൂപയുടെ ഓഫര്‍

347 രൂപയുടെ ഓഫര്‍

458 രൂപയുടെ വോജഫോണ്‍ ഓഫറിന്‍റെ കാലാവധി 70 ദിവസമാണ്. 347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്കൊപ്പം 1.5 ജിബി ഡാറ്റയും ലഭിക്കും. നാഷണല്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്ന ഈ ഓഫറിന്‍റെ കാലാവധി 28 ദിവസമാണ്.

 347 രൂപയുടെ വോഡഫോണ്‍ ഓഫര്‍

347 രൂപയുടെ വോഡഫോണ്‍ ഓഫര്‍

347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുക. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്ത് എമ്പാടും വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. വോഡ‍ഫോണ്‍ അടുത്തിടെ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലാണ് ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

398 രൂപയുടെ ഓഫര്‍

398 രൂപയുടെ ഓഫര്‍

പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്നതാണ് ഐഡിയയുടെ 398 രൂപയുടെ ഓഫര്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം 100 ലോക്കല്‍- എസ്ടിഡി എസ്എംഎസുകളും ലഭിക്കും. മൈ ഐഡിയ ആപ്പ് വഴിയോ വെബ്സൈറ്റ് വഴി 398 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. ഇതിന് പുറമേ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 1ജിബി അധിക ഡാറ്റയും ലഭിക്കും. 35 ദിവസമാണ് ഓഫര്‍ കാലാവധി.

 449 രൂപയുടെ പ്ലാന്‍

449 രൂപയുടെ പ്ലാന്‍


പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഐഡിയയുടെ 449 രൂപയുടെ പ്രീ പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംസുകളും ലഭിക്കും. സൗജന്യ റോമിംഗും ലഭിക്കുന്നതാണ് 70 ദിവസത്തെ കാലാവധിയുളള ഈ ഓഫര്‍. മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശമതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കും. 28 ദിവസത്തേയ്ക്ക് ഒരു ജിബി അധികഡാറ്റയും ലഭിക്കും.

 498 രൂപയുടെ പ്ലാന്‍

498 രൂപയുടെ പ്ലാന്‍

പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളില്‍ ഉള്‍പ്പെടുന്നതാണ് ഐഡിയയുടെ 498 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍. ലോക്കല്‍ - എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകള്‍, 28 ദിവസത്തേയ്ക്ക് 1 ജിബി അധിക ഡാറ്റ എന്നിവയും ലഭിക്കും. ഈ ഓഫറിലും മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശമതമാനം ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. 77 ദിവസമാണ് ഓഫര്‍ കാലാവധി.

English summary
The entry of Reliance Jio in the market sparked a tariff war with other telecom giants like Airtel, Vodafone and Idea Cellular revising their offering. Airtel, Vodafone and Idea are frequently coming up with low-cost plans and revising their existing plans in order to entice their customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X