കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയ്ക്ക് പണികൊടുക്കാൻ കച്ചകെട്ടി എയര്‍ടെല്ലും വോഡഫോണും: ഡാറ്റയും കോളും ഹൈസ്പീഡ് ഡാറ്റയും!!

Google Oneindia Malayalam News

മുംബൈ: പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെല്ലും വോഡഫോണും. ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഓഹരി വിപണിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതി എയര്‍ടെല്ലും റിലയൻസ് ജിയോയും വോഡഫോണും വ്യത്യസ്ത ഓഫറുകളിലായി പ്രതിദിനം 1ജിബി ഡാറ്റയാണ് നൽകിവരുന്നത്.

റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!

ജിയോയെ പുകച്ചുപുറത്തുചാടിക്കും!എയര്‍ടെല്ലിനും വോഡഫോണിനും 499 രൂപ ഓഫര്‍, 20ജിബി ഡാറ്റയും കോളും!ജിയോയെ പുകച്ചുപുറത്തുചാടിക്കും!എയര്‍ടെല്ലിനും വോഡഫോണിനും 499 രൂപ ഓഫര്‍, 20ജിബി ഡാറ്റയും കോളും!

റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി എയര്‍ടെല്ലും വോഡഫോണും കഴിഞ്ഞ ദിവസം പുതിയ പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ ഓഫറില്‍ 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുമാണ് എയര്‍ടെല്ലും വോഡഫോണും നല്‍കുന്നത്. പോസ്റ്റ് പെയ്ജ് ഉപയോക്താക്കള്‍ക്കായി വോഡഫോണിന്‍റെ റെഡിലൂടെ റെഡ് ട്രാവലര്‍, റെഡ് ഇന്‍ര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ എന്നീ പ്ലാനുകളാണ് ലഭിക്കുക. വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍, റെഡ് ഇന്‍റര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് വോഡഫോണ്‍റെഡില്‍ കഴ‍ിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുള്ളത്.

 പ്രതിദിനം 1 ജിബി മുതൽ

പ്രതിദിനം 1 ജിബി മുതൽ

349 രൂപയുടെ പ്രീപെയ്ഡ്റീചാർജിൽ 1.5ജി ബി ഡാറ്റയാണ് എയർടെൽ നല്‍കിവരുന്നത്. റിലയന്‍സ് ജിയോ 500 രൂപയ്ക്ക് മുകളിലുള്ള റീചാർജിലാണ് പ്രതിദിനം 2ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കൾ

 എയർടെല്ലിന്റെ 349 രൂപ റീചാർജ്

എയർടെല്ലിന്റെ 349 രൂപ റീചാർജ്

എയർടെല്ലിന്റെ 349 രൂപയുടെ ഓഫറിൽ അൺലിമിറ്റ‍ഡ് ലോക്കൽ- വോയ്സ് കോളും റോമിംഗ് കോളും ലഭിക്കും.ഇതിന് പുറമേ പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 28 ദിവസത്തേയ്ക്കുള്ള ഓഫറിൽ പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എയർടെൽ വെബ്സൈറ്റിലാണ് ഓഫർ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

റിലയന്‍സ് ജിയോയിൽ കിടിലന്‍ ഓഫർ

റിലയന്‍സ് ജിയോയിൽ കിടിലന്‍ ഓഫർ

399 രൂപയുടെ ഓഫറിലാണ് റിലയന്‍സ് ജിയോ ലോക്കൽ, എസ്‍ടിഡി, റോമിംഗ് കോളുകൾക്കൊപ്പം ഡാറ്റ ഓഫറുകളം നല്‍കുന്നത്. 309 രൂപ, 399 രൂപ നിരക്കുകളിലായി പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളും റിലയന്‍സ് ജിയോയിലുണ്ട്. 400 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് ചെയ്യുന്നവർക്ക് വോയ്സ് കോളിനോ എസ്എംസിനോ അധിക ചാർജ് നൽകേണ്ടതില്ല.

399 രൂപയുടെ എയർടെൽ ഓഫർ

399 രൂപയുടെ എയർടെൽ ഓഫർ

399 രൂപയുടെ എയർടെല്ലിൻറെ സ്പെഷ്യൽ ഓഫറിൽ പ്രതിദിനം ഒരു ജിബി 4 ജി ഡ‍ാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും റോമിംഗ് കോളുകളുമാണ് ലഭിക്കുക. 35 ദിവസമാണ് ഓഫർ കാലാവധി.

 49 ദിവസത്തെ ഓഫർ

49 ദിവസത്തെ ഓഫർ


49 ദിവസത്തെ കാലാവധിയുള്ള 309രൂപയുടെ ഓഫറിൽ പ്രതിദിനം ഒരുജിബി 4ജി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഹൈസ്പീ‍ഡ് പരിധി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും റിലയൻസ് ജിയോ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്.

 70 ദിവസത്തെ ജിയോ പ്ലാൻ

70 ദിവസത്തെ ജിയോ പ്ലാൻ


399 രൂപയുടെ റിലയൻസ് ജിയോയുടെ ഓഫറിൽ 70 ദിവസത്തേയ്ക്ക് 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം ഹൈസ്പീഡ് 1ജിബി ഡാറ്റ 64 കെൂബിപിഎസ് സ്പീഡിലാണ് ലഭിക്കുക.

 448രൂപയുടെ എയർടെൽ പ്ലാൻ

448രൂപയുടെ എയർടെൽ പ്ലാൻ

എയർടെല്ലിന്‍റെ 448 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജിബി 3ജി, 4ജി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കല്‍ എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് ഈ ഓഫറിനൊപ്പം ലഭിക്കുക. 70 ദിവസമാണ് ഓഫർ കാലാവധി.

 വോഡഫോൺ 348 രൂപ പ്ലാൻ

വോഡഫോൺ 348 രൂപ പ്ലാൻ

വോഡഫോണിന്റെ ഓഫറിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ- എസ്ടിസി വോയ്സ് കോളുകൾക്ക് പുറമേ മൊബൈലിലേയ്ക്കും ലാൻഡ് ഫോണിലേയ്ക്കും വിളിക്കാനും ഈ പ്ലാനിൽ സാധിക്കും. എല്ലാ ഹാന്‍ഡ് സെറ്റ് ഉപയോക്താക്കൾക്കും പരിമിത കാലത്തേയ്ക്ക് മാത്രം ലഭിക്കുന്ന ഓഫറാണ് ഇതെന്ന് വോഡഫോൺ വെബ്സൈറ്റും മൈ വോ‍ഡഫോണ്‍ ആപ്പും വ്യക്തമാക്കുന്നു. വോഡഫോൺ പ്ലേയുടെ എല്ലാ ആപ്പുകളും ടിവി ചാനലും സിനിമകളും ഈ ഓഫറിൽ ലഭിക്കും.

392 രൂപയുടെ ഓഫർ‌

392 രൂപയുടെ ഓഫർ‌


28ദിവസമാണ് വോഡഫോണിന്റെ 392 രൂപയുടെ ഓഫര്‍ കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി കോളുകളും റോമിംഗ് കോളുകളും ലഭിക്കും. ഇതിന് പുറമേ വോഡഫോണ്‍ പ്ലേയുടെ സൗജന്യസേവനവും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ലഭിക്കും.

English summary
Tariff wars in the telecom sector are heating up further. Incumbent telecom operators like Bharti Airtel and Vodafone are rolling out competitively-priced plans to protect their market share after the entry of Reliance Jio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X