കോലിയും ധോണിയും ഇല്ല... ഏവരേയും മറികടന്ന് അക്ഷയ് കുമാറും മസില് ഖാനും!!! പ്രതിഫലക്കാര്യം ഇങ്ങനെ...
ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങള്‍ ആരൊക്കെ ആണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞോളണം എന്നില്ല. ഇന്ത്യയിലെ കാര്യം ആണെങ്കില്‍ ക്രിക്കറ്റ് താരങ്ങളുടെ പേരായിരിക്കും പലരും മുന്നോട്ട് വയ്ക്കുക. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.
വിരാട് കോലിയോ മഹേന്ദ്ര സിങ് ധോണിയോ ഒന്നും ഇക്കാര്യത്തില്‍ അത്ര വലിയ പുള്ളികള്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരെയെല്ലാം വെല്ലുന്നവരാണ് ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍.
ഫോര്‍ബ്സ് മാഗസിന് പുറത്ത് വിട്ട പട്ടികയില്‍ ആദ്യ 100 സ്ഥാനങ്ങളില്‍ ഇടംപിടിച്ചത് രണ്ട് ഇന്ത്യക്കാര്‍ മാത്രമാണ്. അക്ഷയ് കുമാറും സല്മാന് ഖാനും മാത്രം. പ്രതിഫലക്കാര്യത്തില്‍ പോപ്പുലര്‍ സ്പോര്‍ട്സ്/ സിനിമ താരങ്ങളെ വെല്ലുന്നവര്‍ വേറേയും ഉണ്ട്.

ഫോര്‍ബ്സ് പട്ടിക
ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന 100 എന്റര്ടെയ്ന്മെന്റ് താരങ്ങളുടെ പട്ടികയാണ് ഫോര്‍ബ്സ് മാസിക പുറത്ത് വിട്ടിട്ടുള്ളത്. ആ പട്ടികയില്‍ ആകെ രണ്ട് പേര് മാത്രമാണ് ഇന്ത്യയില്‍ നിന്ന് സ്ഥാനം പിടിച്ചിട്ടുള്ളത.

അക്ഷയ് കുമാര്‍
ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ആണ്. ഫോര്‍ബ്സ് പട്ടികയില്‍ 76-ാം സ്ഥാനം ആണ് അക്ഷയ് കുമാറിന് ഉള്ളത്. 40.5 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാര്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പറ്റിയ പ്രതിഫലം.

സല്മാന് ഖാന്
പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം പിടിച്ച രണ്ടാമന് സല്മാന് ഖാന് ആണ്. 82-ാമന്‍ ആണ് സല്മാന് ഖാന്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ സല്മാന് വാങ്ങിയ പ്രതിഫലം 37.7 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്.

മെയ് വെതര്‍ ഒന്നാം സ്ഥാനത്ത്
ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം ബോക്സിങ് ഇതിഹാസം ഫ്ലോയ്ഡ് മെയ് വെതര്‍ ആണ്. അതിന് ശേഷമേ ബാക്കി എല്ലാവരും വരുന്നുള്ളൂ. 285 മില്യണ്‍ ആണ് ഇദ്ദേഹം പ്രതിഫലം ആയി കൈപ്പറ്റിയത്.

ജോര്‍ജ്ജ് ക്ലൂണി
ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണി ആണ് പ്രതിഫലക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 239 മില്യണ്‍ ഡോളര്‍ ആണ് ജോര്‍ജ്ജ് ക്ലൂണി പ്രതിഫലം ആയി വാങ്ങിയിട്ടുള്ളത്.

മെസ്സിയും റൊണാള്‍ഡോയും
കായിക രംഗത്ത് നിന്നുള്ള മറ്റ് രണ്ട് പേര് കൂടി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാണോ റൊണാള്‍ഡോയും ആണ് അത്. 111 മില്യണ്‍ ഡോളറാണ് മെസ്സിയ്ക്ക് പ്രതിഫലം ആയി ലഭിച്ചത്. ക്രിസ്റ്റിയാനോയ്ക്ക് 108 മില്യണ്‍ ഡോളറും ലഭിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications