വില കുറഞ്ഞാലും സ്വര്‍ണം വില്‍ക്കേണ്ട, വില്‍ക്കാതെ തന്നെ പണം നേടാന്‍ 3 സര്‍ക്കാര്‍ പദ്ധതികള്‍, കാണൂ

ദില്ലി: രാജ്യത്തെ മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ സ്‌കീം, ഗോള്‍ഡ് സോവറിന്‍ ബോണ്ട് , ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം എന്നിവയാണ് പ്രഖ്യാപിച്ചത്.

2015-16 ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നതാണ് ഗോള്‍ജ് മോണിറ്റൈസേഷന്‍ സ്‌കീം. 2015 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രാജ്യത്തെ വീടുകളില്‍ മാത്രം വെറുതെ സൂക്ഷിയ്ക്കുന്ന 60 ലക്ഷം കോടിയുടെ സ്വര്‍ണം പുറത്ത് കൊണ്ട് വരികയും സാമ്പത്തിക രംഗത്തെ കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി കൊണ്ട് വരുന്നത്.

ചുരുക്കത്തില്‍ ഇനി സ്വര്‍ണ വില കുറഞ്ഞാലും പേടിയ്‌ക്കേണ്ടെന്ന് സാരം. വീട്ടിലെ സ്വര്‍ണം വെറുതേ വയ്‌ക്കേണ്ട ആവശ്യമില്ല. അത് ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാം. സ്വര്‍ണം നഷ്ടമാവുകയുമില്ല. പണം ലഭിയ്ക്കുകയും ചെയ്യും. മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികളെപ്പറ്റിയും കൂടുതല്‍ അറിയണമെന്നില്ലേ. ഇതാ ...

ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

1999ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന് പകരമാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം കൊണ്ട് വരുന്നത്. നിലവില്‍ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിച്ച ഉപഭോക്താക്കള്‍ വിഷനിയ്‌ക്കേണ്ട കാര്യമില്ല. 1999ലെ പദ്ധതി പ്രകാരം നിക്ഷേപിച്ച സ്വര്‍ണം കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ അവിടെ തന്നെയുണ്ടാകും.

ആര്‍ക്കൊക്കെ നിക്ഷേപിയ്ക്കാം

ആര്‍ക്കൊക്കെ നിക്ഷേപിയ്ക്കാം

ഇന്ത്യക്കാരായവര്‍ക്ക് (വ്യക്തികള്‍, ട്രസ്റ്റുകള്‍ മ്യൂച്വല്‍ ഫണ്ട്‌സ് / സെബിയ്ക്ക് കീഴിലുള്ള എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്‌സ്, കമ്പനികള്‍) എന്നിവയ്ക്ക് പദ്ധതിയില്‍ സ്വര്‍ണ നിക്ഷേപം നടത്താം

 എത്ര സ്വര്‍ണം

എത്ര സ്വര്‍ണം

എത്രത്തോളം സ്വര്‍ണം വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിയ്ക്കാം. ഏറ്റവും കുറഞ്ഞത് 30 ഗ്രാം എങ്കിലും വേണം. സ്വര്ണ ബാറുകള്‍, കോയിനുകള്‍, ആഭരണങ്ങള്‍ എന്നിവ നിക്ഷേപിയ്്ക്കാം

ഗോള്‍ഡ് ബോണ്ട് സ്‌കീം

ഗോള്‍ഡ് ബോണ്ട് സ്‌കീം

ഒരു ഗ്രം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ബോണ്ടുകള്‍ പുറത്തിറക്കും, അതിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി 500 ഗ്രാം വരെ നിക്ഷേപിയ്ക്കാം. ഏറ്റവും കുറഞ്ഞത് രണ്ട് ഗ്രം ആണ്. എട്ട് വര്‍ഷത്തെ കാലയളവിലാണ ്‌നിക്ഷേപം. എന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷം മുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിയ്ക്കും. ആവശ്യമെങ്കില്‍ സ്‌റ്റോക്ക്

 ഗോള്‍ഡ് കോയിന്‍ സ്‌കീം

ഗോള്‍ഡ് കോയിന്‍ സ്‌കീം

ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത 25 കാരറ്റ് പരിശുദ്ധ സ്വര്‍ണം സ്‌കീനില്‍ വാങ്ങാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകളില്‍ സ്വര്‍ണം ലഭിയ്ക്കും. കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിംഗ്. എളുപ്പത്തില്‍ പണമാക്കി മാറ്റാം

പലിശ

പലിശ

നിക്ഷേപിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ പലിശ ലഭിച്ച് തുടങ്ങും

പരാതികള്‍

പരാതികള്‍

നിക്ഷേപങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പടെ ബാങ്കുകള്‍ക്കെതിരെ പരാതി ഉണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാനാണ് പരാതികള്‍ സ്വീകരിയ്്ക്കുന്നത്.

 കാലാവിധി പൂര്‍ത്തിയാക്കും മുന്‍പ് പിന്‍വലിച്ചാല്‍

കാലാവിധി പൂര്‍ത്തിയാക്കും മുന്‍പ് പിന്‍വലിച്ചാല്‍

പ്രീ മെച്വര്‍ വിത്ത്ഡ്രാവല്‍വലുകള്‍ക്ക് മിനിമം ലോക്ക് പീരിഡും പിഴയും ഇടാക്കും

സുരക്ഷിതമല്ലേ

സുരക്ഷിതമല്ലേ

സ്ഥിരതയില്ലാത്ത സ്വര്‍ണ വിലയില്‍ സ്ഥിരതയുള്ള നിക്ഷേപം സ്വീകരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+