കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയ്ക്ക് 48,000 കോടി, ഏറ്റവും വലിയ റെക്കോര്‍ഡ് പ്രഖ്യാപനമെന്ന് ജെയ്റ്റ്ലി

Google Oneindia Malayalam News

ദില്ലി: 2017 ധനകാര്യ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 48,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ളത് ഉയര്‍ന്ന പ്രഖ്യാപനമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ബുധനാഴ്ച ബജറ്റ് അവതരണത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രസ്താവന. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 48,000 രൂപ വകയിരുത്തിയത് വഴി റെക്കോര്‍ഡ് തുകയാണെന്നും ഇതുവരെ പദ്ധതിയ്ക്ക് വേണ്ടി വകയിരുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വരുന്ന വര്‍ഷങ്ങളില്‍ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 55 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. നിലവില്‍ 45 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം. പദ്ധതി നടപ്പിലാക്കുന്നതിനും നിരീക്ഷിയ്ക്കുന്നതിനും പുതിയ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി സാങ്കേതിക വിദ്യ ആവിഷ്‌കരിക്കുമെന്നും ജെയ്റ്റ്‌ലി പറയുന്നു.

budjet-2017

കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു.

അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് സമ്പൂര്‍ണ്ണ പരാജയമാണെന്നും കേവല വാചക കസര്‍ത്ത് മാത്രമാണ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതും കര്‍ഷക ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികളും ബജറ്റിലില്ലെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

English summary
Union Finance Minister Arun Jaitley, addressing the Budget Session in Parliament on Wednesday, said the allocation to Mahatama Gandhi National Rural Employment Guarantee Act (MNREGA) has been increased Rs 48,000 crore for the year 2017-17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X