സ്വര്‍ണത്തെ വെല്ലുന്ന വിലക്കയറ്റവുമായി വെള്ളി! വില 60,000 കവിഞ്ഞു, 3 ദിവസം കൊണ്ട് 8,500 കൂടി
മുംബൈ: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതിലുള്ള ഞെട്ടലിലാണ് വ്യാപാര ലോകം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഇന്ത്യയില്‍ പത്ത് ഗ്രാമിന് അമ്പതിവായിരം കവിഞ്ഞിരിക്കുന്നു. എന്നാല്‍ അതിലും ഞെട്ടിക്കുന്നതാണ് വെള്ളി വിലയിലെ വര്‍ദ്ധന.
വെള്ളിയുടെ വില മറികടന്നത് അറുപതിനായിരം രൂപ എന്ന ബെഞ്ച് മാര്‍ക്ക് ആണ്. ഒരു കിലോ വെള്ളിയുടെ വിലയാണ് അറുപതിനായിരം കടന്നത്. 6.6 ശതമാനം വില വര്‍ദ്ധനയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.
മൂന്ന് ദിവസത്തിനുള്ളില്‍ വെള്ളി വില കിലോഗ്രാമിന് 8,500 രൂപയാണ് വര്‍ദ്ധിച്ചത്. എന്താണ് ഈ വെള്ളിവില വര്‍ദ്ധനയ്ക്ക് പിന്നിലെ സത്യം? പരിശോധിക്കാം...

വെള്ളിവില
വെള്ളിവില കിലോഗ്രാമിന് 61,130 രൂപ ആയിട്ടാണ് ഉയര്‍ന്നത്. ഒറ്റയടിക്ക് ഉണ്ടായത് 6.6 ശതമാനത്തിന്റെ വര്‍ദ്ധന. രൂപയില്‍ പറയുകയാണെങ്കില്‍ കിലോഗ്രാമിന് 3,400 രൂപ! തിങ്കളാഴ്ച വെള്ളിയുണ്ടാക്കിയ നേട്ടം കിലോഗ്രാമിന് 1,150 രൂപ ആയിരുന്നു.

തുടര്‍ച്ചയായി വില കൂടുന്നു
കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളിവില കുതിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കിലോഗ്രാമില്‍ 8,500 രൂപയോളം ആണ് കൂടിയത്.
Recommended Video

വെള്ളിവിലയും കൊറോണ വാക്സിനും
വെള്ളിയുടെ വിലയില്‍ ഇങ്ങനെ ഒരു വര്‍ദ്ധന ുണ്ടാകാനുള്ള കാരണം കൊവിഡ് 19 പ്രതിരോധ വാക്സിനുകള്‍ സംബന്ധിച്ച വാര്‍ത്തയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിനുകളുടെ പരീക്ഷണ വിജയങ്ങളുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇത് വ്യാവസായി പ്രവര്‍ത്തനങ്ങളുടെ തിരിച്ചുവരവിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

വ്യാവസായിക പ്രധാന്യം
വെള്ളി എന്ന ലോഹത്തിന്റെ വ്യാവസായിക പ്രാധാന്യം കൂടിയാണ് ഈ വില വര്‍ദ്ധന വ്യക്തമാക്കുന്നത്. സോളാര്‍ പാനല്‍ മുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വരെയുളള അസംഖ്യം ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ഒരു ലോഹമാണ് വെള്ളി.

ഒറ്റ ഔണ്‍സില്‍ 7.2 ശതമാനം
വെള്ളിയുടെ ഈ റെക്കോര്‍ഡ് വില വര്‍ദ്ധന 2013 ന് ശേഷം ആദ്യമായിട്ടാണ്. 7.2 ശതമാനം ആണ് വിലയിലെ വര്‍ദ്ധനവ്. ഒരു ഔണ്‍സിന് 22.8366 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ വെള്ളി എത്തുന്നത്.

ആശങ്കകള്‍ ഇങ്ങനെ
വെളളി വില ഒരുപക്ഷേ ഇനിയും കൂടിയേക്കാം എന്നും സംശയിക്കപ്പെടുന്നുണ്ട്. കാരണം വെള്ളി ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ ഉള്ള മെക്സിക്കോയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇപ്പോഴും കൊവിഡിന്റെ പിടിയില്‍ ആണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ആവശ്യത്തിന് വെള്ളി എത്തിയില്ലെങ്കില്‍ വില ഇനിയും കൂടും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications