കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തെ വെല്ലുന്ന വിലക്കയറ്റവുമായി വെള്ളി! വില 60,000 കവിഞ്ഞു, 3 ദിവസം കൊണ്ട് 8,500 കൂടി

Google Oneindia Malayalam News

മുംബൈ: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതിലുള്ള ഞെട്ടലിലാണ് വ്യാപാര ലോകം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഇന്ത്യയില്‍ പത്ത് ഗ്രാമിന് അമ്പതിവായിരം കവിഞ്ഞിരിക്കുന്നു. എന്നാല്‍ അതിലും ഞെട്ടിക്കുന്നതാണ് വെള്ളി വിലയിലെ വര്‍ദ്ധന.

വെള്ളിയുടെ വില മറികടന്നത് അറുപതിനായിരം രൂപ എന്ന ബെഞ്ച് മാര്‍ക്ക് ആണ്. ഒരു കിലോ വെള്ളിയുടെ വിലയാണ് അറുപതിനായിരം കടന്നത്. 6.6 ശതമാനം വില വര്‍ദ്ധനയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.

മൂന്ന് ദിവസത്തിനുള്ളില്‍ വെള്ളി വില കിലോഗ്രാമിന് 8,500 രൂപയാണ് വര്‍ദ്ധിച്ചത്. എന്താണ് ഈ വെള്ളിവില വര്‍ദ്ധനയ്ക്ക് പിന്നിലെ സത്യം? പരിശോധിക്കാം...

വെള്ളിവില

വെള്ളിവില

വെള്ളിവില കിലോഗ്രാമിന് 61,130 രൂപ ആയിട്ടാണ് ഉയര്‍ന്നത്. ഒറ്റയടിക്ക് ഉണ്ടായത് 6.6 ശതമാനത്തിന്റെ വര്‍ദ്ധന. രൂപയില്‍ പറയുകയാണെങ്കില്‍ കിലോഗ്രാമിന് 3,400 രൂപ! തിങ്കളാഴ്ച വെള്ളിയുണ്ടാക്കിയ നേട്ടം കിലോഗ്രാമിന് 1,150 രൂപ ആയിരുന്നു.

തുടര്‍ച്ചയായി വില കൂടുന്നു

തുടര്‍ച്ചയായി വില കൂടുന്നു

കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളിവില കുതിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കിലോഗ്രാമില്‍ 8,500 രൂപയോളം ആണ് കൂടിയത്.

Recommended Video

cmsvideo
Gold price hits record height in Kerala after 21 days | Oneindia Malayalam
വെള്ളിവിലയും കൊറോണ വാക്‌സിനും

വെള്ളിവിലയും കൊറോണ വാക്‌സിനും

വെള്ളിയുടെ വിലയില്‍ ഇങ്ങനെ ഒരു വര്‍ദ്ധന ുണ്ടാകാനുള്ള കാരണം കൊവിഡ് 19 പ്രതിരോധ വാക്‌സിനുകള്‍ സംബന്ധിച്ച വാര്‍ത്തയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിനുകളുടെ പരീക്ഷണ വിജയങ്ങളുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇത് വ്യാവസായി പ്രവര്‍ത്തനങ്ങളുടെ തിരിച്ചുവരവിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

വ്യാവസായിക പ്രധാന്യം

വ്യാവസായിക പ്രധാന്യം

വെള്ളി എന്ന ലോഹത്തിന്റെ വ്യാവസായിക പ്രാധാന്യം കൂടിയാണ് ഈ വില വര്‍ദ്ധന വ്യക്തമാക്കുന്നത്. സോളാര്‍ പാനല്‍ മുതല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വരെയുളള അസംഖ്യം ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ഒരു ലോഹമാണ് വെള്ളി.

ഒറ്റ ഔണ്‍സില്‍ 7.2 ശതമാനം

ഒറ്റ ഔണ്‍സില്‍ 7.2 ശതമാനം

വെള്ളിയുടെ ഈ റെക്കോര്‍ഡ് വില വര്‍ദ്ധന 2013 ന് ശേഷം ആദ്യമായിട്ടാണ്. 7.2 ശതമാനം ആണ് വിലയിലെ വര്‍ദ്ധനവ്. ഒരു ഔണ്‍സിന് 22.8366 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ വെള്ളി എത്തുന്നത്.

ആശങ്കകള്‍ ഇങ്ങനെ

ആശങ്കകള്‍ ഇങ്ങനെ

വെളളി വില ഒരുപക്ഷേ ഇനിയും കൂടിയേക്കാം എന്നും സംശയിക്കപ്പെടുന്നുണ്ട്. കാരണം വെള്ളി ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ ഉള്ള മെക്‌സിക്കോയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇപ്പോഴും കൊവിഡിന്റെ പിടിയില്‍ ആണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ആവശ്യത്തിന് വെള്ളി എത്തിയില്ലെങ്കില്‍ വില ഇനിയും കൂടും.

 മാറ്റിവയ്ക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,കീം പരീക്ഷക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസെടുക്കരുത്; ശശി തരൂർ മാറ്റിവയ്ക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,കീം പരീക്ഷക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസെടുക്കരുത്; ശശി തരൂർ

14 ദിവസത്തെ ക്വാറന്റൈൻ: കൊവിഡ് പരിശോധന, മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ14 ദിവസത്തെ ക്വാറന്റൈൻ: കൊവിഡ് പരിശോധന, മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ

English summary
Along with Gold, Silver also reaches record price hike... What is the reason?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X