ലുലുവിൽ പകുതി വിലയ്ക്ക് സാധനങ്ങള്‍ മാത്രമല്ല, പുലരും വരെ ഷോപ്പിംഗും, 41 മണിക്കൂർ ഇടവേളയില്ലാതെ
കൊച്ചി: പുതുവർഷം തുടങ്ങിയപ്പോൾ തന്നെ ഓഫറുകളുടെ പെരുമഴയുമായി ഞെട്ടിക്കുകയാണ് ലുലു. കൊച്ചി, കൊട്ടിയം അടക്കമുളള ലുലു മാളുകളിൽ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ചില ഉത്പന്നങ്ങൾ പകുതി വിലയ്ക്കും ചിലത് 50 ശതമാനം വിലക്കുറവിലുമാണ് ലഭ്യമാകുന്നത്.
ഇന്നലെ മുതൽ ആരംഭിച്ച വമ്പിച്ച ഓഫറുകൾ സ്വന്തമാക്കാൻ ലുലു മാളുകളിലേക്ക് ആളുകൾ ഒഴുകുന്ന കാഴ്ചയാണ്. ജനുവരി 12 ഞായറാഴ്ച വരെ 4 ദിവസമാണ് ലുലുവിൽ ഓഫർ മേളം. ഇത് കൂടാതെ നൈറ്റ് ലൈഫ് ഷോപ്പിംഗിനും തുടക്കിട്ടിരിക്കുകയാണ് ലുലു. പകൽ തിരക്ക് കാരണം ലുലുവിലെ ഈ വിലക്കുറവിന്റെ നേട്ടം സ്വന്തമാക്കാൻ പറ്റുന്നില്ലെങ്കിൽ വിഷമിക്കേണ്ട, ലുലു പുലരും വരെ തുറന്നിരിക്കും.

ഇന്ന് രാവിലെ തുറന്ന കൊച്ചി ലുലു മാൾ ഇനി അടയ്ക്കുക തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കായിരിക്കും. അതെ, 41 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ് അനുഭവം. കൊല്ലം കൊട്ടിയത്തെ ലുലുമാളിലും നൈറ്റ് ലൈഫ് ഷോപ്പിംഗ് ഉണ്ട്. കൊല്ലത്ത് ഇതാദ്യമായാണ് നൈറ്റ് ലൈഫ് ഷോപ്പിംഗ് എന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.
ലുലു ഓൺ സെയിലിന്റെയും ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് നൈറ്റ് ലൈഫ് ഷോപ്പിംഗ്. സംസ്ഥാന സർക്കാരിന്റെ നൈറ്റ് ലൈഫ് പദ്ധതിയോട് സഹകരിച്ച് കൊണ്ടാണ് ലുലുവിന്റെ ഈ രാത്രി ഷോപ്പിംഗ്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 2 മണി വരെ കൊല്ലം കൊട്ടിയത്തെ ലുലു മാൾ തുറന്ന് പ്രവർത്തിക്കുമെന്ന് ലുലു ഷോപ്പിംഗ് മാൾ റീജിണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രാഫിക് കാരണം നിരവധി പേർക്ക് മാളിലേക്ക് വരാനുളള ബുദ്ധിമുട്ടുണ്ട്. ആ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്ത് അടക്കമുളള ലുലു മാളുകളിൽ ഇത് നടപ്പിലാക്കുന്നത്. ഈ സമയത്ത് ആൾക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്ന് സാധനങ്ങൾ വാങ്ങിച്ച് പോകാൻ സാധിക്കുമെന്നും ജോയ് ഷഡാനന്ദൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ പൊടിപൊടിക്കുകയാണ്. വലിയ തിരക്കാണ് ഓഫറുകൾ സ്വന്തമാക്കാൻ എല്ലായിടത്തും കാണുന്നത്. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളുടേയും വലിയ ശേഖരമാണ് ലുലുവിൽ 50 ശതമാനം കിഴിവിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ഓഫറുകൾക്കായി ലുലു മാളിൽ നേരിട്ട് ചെല്ലണം എന്നുമില്ല. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് ഓഫറുകളോടെ സാധനങ്ങൾ വാങ്ങാനാകും.












Click it and Unblock the Notifications