ഓഹരി വിപണിയെക്കാള്‍ ലാഭം കൊയ്യാന്‍ നല്ലത് സിനിമയോ? അമല പോള്‍ നിര്‍മാണ രംഗത്തേയ്ക്ക്
നഷ്ടമുണ്ടാകുമെന്ന ഭയം നിലനിന്നാലും ഓഹരി വിപണയില്‍ പണം മുടക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. എന്നാല്‍ സിനിമ പോലുള്ള മേഖലകളില്‍ പണം മുടക്കാന്‍ രണ്ടാം വട്ടവും ആലോചിയ്ക്കുന്നവരാണ് അധികവും. പ്രത്യേകിച്ചും സ്ത്രീകള്‍. മലയാളത്തില്‍ തന്നെ സ്ത്രീകളായ നിര്‍മ്മാതാക്കള്‍ വളരെ കുറവാണ്. തെന്നിന്ത്യന്‍ ഭാഷകളിലും കേരളത്തിന് സമാനമായ അവസ്ഥ തന്നെയാണ്.
അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ പണം കൊയ്യാവുന്ന മേഖല തന്നെയാണ് സിനിമ. മിനിമം ഗ്യാരന്റിയുള്ള സംവിധായകനും നടനുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും സിനിമ നിര്‍മ്മാണത്തില്‍ അരക്കൈ പയറ്റാം. ഇനി തീയേറ്ററില്‍ പടം വിജയിച്ചില്ലെങ്കിലും സാറ്റലൈറ്റ് പകര്‍പ്പവകാശത്തിലൂടെ നിര്‍മാതാവിന് പണം നഷ്ടമാകില്ല.
ഒരു പക്ഷേ സിനിമ വ്യവസായത്തിലെ സാധ്യതകള്‍ കണ്ടറിഞ്ഞിട്ടാകണം നടി അമല പോളും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുന്നു. സിനിമ താരങ്ങള്‍ മറ്റ് വ്യവസായ മേഖലകളില്‍ പണം മുടക്കുമ്പോഴും സ്വന്തം തട്ടകത്തില്‍ പണം മുടക്കാന്‍ തയ്യാറാവുന്ന നടിമാര്‍ കുറവാണ്. എന്തായാലും സിനിമ നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്കും ധൈര്യമായി പണം മുടക്കാമെന്ന് സാന്ദ്ര തോമസ് ഉള്‍പ്പടെയുള്ള മലയാളി നിര്‍മാതാക്കള്‍ തെളിയിച്ചിട്ടുമുണ്ട്...

അമല പോള്‍
സിനിമാക്കാരാണെങ്കിലും സ്വന്തം തട്ടകത്തില്‍ പണം മുടക്കാന്‍ പലരും തയ്യാറാകില്ല

സൂക്ഷിച്ചാല്‍
അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ സിനിമയിലും ഇന്‍വെസ്റ്റ് ചെയ്ത് നല്ല രീതിയില്‍ ലാഭമുണ്ടാക്കാം.

പണം മുടക്കുന്നത്
കാഞ്ചിവരത്തിന് ശേഷം പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കുന്ന ചിത്രത്തിനാണ് അമല പണം മുടക്കുന്നത്

നടിമാര്‍
മേനകയെപ്പോലുള്ള ചില നടിമാര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തുണ്ടെങ്കിലും സ്വതന്ത്രമായി നിര്‍മ്മാണ് രംഗത്ത് നില്‍ക്കുന്നവര്‍ കുറവാണ്

സാന്ദ്ര തോമസ്
സിനിമയില്‍ പണം മുടക്കുന്ന യുവ സംരഭകമാര്‍ക്ക് സാന്ദ്ര തോമസ് പ്രചോദനമാണ്. ആമേന്‍, മങ്കിപെന്‍, ഫ്രൈഡേ മുതലായ ഒട്ടേറെ ചിത്രങ്ങള്‍ക്ക് സാന്ദ്ര പണം മുടക്കിയിട്ടുണ്ട്












Click it and Unblock the Notifications