ഫ്ളിപ് കാര്‍ട്ടിനെ തോല്‍പ്പിക്കാന്‍ ആമസോണ്‍
ബാംഗ്ലൂര്‍: നൂറു രൂപയുടെ ബുക്കു പോലും സൗജന്യമായി വീട്ടിലെത്തിക്കും. ഡെലിവറി ടൈമിനായി ഇനി ദിവസങ്ങള്‍ കാത്തിരിക്കണ്ട.. സമയം കണക്കാക്കുന്നത് മിനിറ്റിലാണ്. അതിവേഗ ഡെലിവറി. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ് കാര്‍ട്ടിനെ മറികടക്കാന്‍ ആഗോള ഭീമന്മാരായ ആമസോണ്‍ കണ്ടു പിടിച്ച തന്ത്രങ്ങളാണിതെല്ലാം.
ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ് തഴച്ചുവളരുന്ന ഇന്ത്യയില്‍ ആമസോണിന് ഏറെ പ്രതീക്ഷയുണ്ട്. ബ്രസീല്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കമ്പനി ഇപ്പോള്‍ ബിസിനസ്സ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഭൂരിപക്ഷത്തിനും ക്രെഡിറ്റ് കാര്‍ഡില്ല, രാജ്യത്തെ നൂറുകോടി ജനങ്ങളില്‍ ഒന്നരക്കോടിയോളം ആളുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. എന്നീ കണക്കുകളൊന്നും ആമസോണിനെ തളര്‍ത്തുന്നില്ല.
കാരണം 2021ഓടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരം 600 ലക്ഷം ഡോളറില്‍ നിന്നും 7600 കോടി ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. ഇതിന്റെ സിംഹഭാഗവും പിടിച്ചെടുക്കാനാണ് ആഗോളഭീമന്റെ ലക്ഷ്യം.












Click it and Unblock the Notifications