കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി മേളം, വണ്‍ പ്ലസ് 5നും ഐഫോണ്‍ 6നും റെഡ്മി 4നും എക്‌സചേഞ്ച് ഓഫര്‍, ആമസോണില്‍ ഉഗ്രന്‍ ഡീലുകള്‍.

  • By Anoopa
Google Oneindia Malayalam News

ആമസോണില്‍ ദീപാവലി മേളം. വിവിധ ബ്രാന്‍ഡുകളിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള എക്‌സ്‌ചേഞ്ച് ഓഫറിനു പുറമേ ആകര്‍ഷകമായ മറ്റ് ഓഫറുകളും ആമസോണ്‍ ദീപാവലിയോടനുബന്ധിച്ച് നല്‍കുന്നുണ്ട്.

എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?

തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍, വ്യാപാരികള്‍ വിട്ടുനില്‍ക്കും

ദീപാവലിയോടനുബന്ധിച്ച് മികച്ച ഓഫറുകള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളും ടെലികോം കമ്പനികളും മത്സരിക്കുകയാണ്. ഏതു വിധേനയും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം. ആമസോണ്‍ ദീപാവലി സ്‌പെഷ്യല്‍ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാം.

 എക്‌സ്‌ചേഞ്ച് ഓഫര്‍

എക്‌സ്‌ചേഞ്ച് ഓഫര്‍

വണ്‍ പ്ലസ് 5, ഐഫോണ്‍ 6, റെഡ്മി 4, നോക്കിയ 8 എന്നീ ഫോണുകള്‍ക്കെല്ലാം എക്‌സ്‌ചേഞ്ച് ഓഫര്‍ ഉണ്ട്. സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങള്‍, എന്നവയ്‌ക്കെല്ലാം മികച്ച ഓഫറുകള്‍ ഉണ്ട്.

 സ്പെഷ്യല്‍ വില്‍പന

സ്പെഷ്യല്‍ വില്‍പന

ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ആമസോണിന്റെ ദീപാവലി സ്പെഷ്യല്‍ വില്‍പന. ആമസോണിന്റെ എതിരാളിയായ ഫ്ളിപ്കാര്‍ട്ടും ഇതേ സമയത്ത് ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, ഹെഡ്സെറ്റ്, സ്പീക്കര്‍ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ഷവോമി, ലെനോവോ, ആപ്പിള്‍, സാംസങ്ങ്, എല്‍ജി, എച്ച്പി, ടൈറ്റാന്‍, ഫാസ്റ്റ്ട്രാക്ക് എന്നീ മുന്‍നിര ബ്രാന്‍ഡുകളെല്ലാം ആമസോണിന്റെ ദീപാവലി മേളയില്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്.മെെൈാബല്‍ ആക്സസറികള്‍ക്ക് 50 ശതമാനം ഓഫറാണ് ഉള്ളത്. മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയും ഓഫറുണ്ട്. പവര്‍ ബാങ്കിന് 60 ശതമാനം ആണ് ഓഫര്‍. മൊബൈല്‍ കവറുകള്‍ക്ക് 80 ശതമാനം വരെ ഓഫറുണ്ട്.

 ഗോള്‍ഡന്‍ ഔവര്‍

ഗോള്‍ഡന്‍ ഔവര്‍

ഓഫര്‍ നല്‍കുന്ന ദിവസങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഗോള്‍ഡന്‍ ഔവര്‍ എന്ന പേരില്‍ പ്രത്യേക ഓഫര്‍ വേറെയുമുണ്ട്. ഈ സമയത്ത് 499 രൂപയില്‍ താഴെയുള്ള ഡീലുകള്‍ ഉണ്ടാകും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും പ്രത്യേകം ഓഫറുണ്ട്.

മറ്റുള്ളവ

മറ്റുള്ളവ

ടെലിവിഷന്‍, ലാപ്ടോപ്പ് ടെലിവിഷന്‍ സെറ്റുകള്‍ക്ക് ആമസോണിന്റെ ദീപാവലി ഓഫറില്‍ 40 ശതമാനം വരെ ഓഫറുണ്ട്. ലാപ്ടോപ്പുകള്‍ക്കും ഓഫറുണ്ട്. സ്റ്റോറേജ് ഡിവൈസുകളും 50 ശതമാനം വരെ ഓഫര്‍ നിരക്കില്‍ ലഭിക്കും. ആമസോണ്‍ ബേസിക് പ്രൊഡക്റ്റുകള്‍ 60 ശതമാനം വരെ ഓഫറില്‍ ലഭിക്കും.

English summary
Amazon Great India Sale deals: Nokia 8 goes on sale, exchange offers on OnePlus 5, Redmi 4, iPhone 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X