ഉത്സവം തുടങ്ങി... വമ്പൻ ദീപാവലി, ദസ്‌റ ഓഫർ! ആമസോണിലെ മികച്ച 10 ഓഫറുകൾ ഇതാ...
ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരിച്ച് നവരാത്രി, ദീപാവലി ഓഫറുകള്‍ നല്‍കുന്നു. ഉത്സവ സീസണ്‍ ആയതോടെ ഓഫര്‍ മാമാങ്കം തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരിച്ച് ഓഫര്‍ മേളയുമായി രംഗത്തുണ്ട്. പുറമേ ഇബേ, ഗോയ്ബിബോ, ജബോങ്ങ്, മിന്ത്ര എന്നീ കമ്പനികളെല്ലാം ഉത്സവ സീസണില്‍ മികച്ച ഓഫര്‍ നല്‍കുന്നുണ്ട്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ആമസോണ്‍ ഉത്സവ സീസണില്‍ ഓഫര്‍ മേള നടത്തുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫറാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭിക്കുന്നത്. ആമസോണിലെ ഏറ്റവും മികച്ച 10 ഓഫറുകള്‍ ഏതെല്ലാമാണെന്ന് അറിയാം.

വന്‍ ഓഫര്‍....
ഉത്സവ സീസണില്‍ ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍ എന്ന പേരിലാണ് ആമസോണ്‍ ഓഫര്‍ മേള നടത്തുക. ഫ്ളിപ്കാര്‍ട്ട് ഓഫര്‍ വില്‍പന പ്രഖ്യാപിച്ചിട്ടുള്ള അതേ സമയത്തു തന്നെയാണ്
ആമസോണിന്റെയും ഓഫര്‍. സെപ്റ്റംബര്‍ 21 ന് ആരംഭിച്ച് 24 വരെയാണ് ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍.

മികച്ച ഓഫര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്...
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ക്യാമറ, ലാപ്‌ടോപ്പുകള്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പനക്ക് ഉണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മികച്ച ഓഫറുകള്‍ ലഭിക്കുന്നത്. ഏറ്റവും മികച്ച 10 സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ അറിയാം.

ഐഫോണും എല്‍ജി ജി-6 ഉം
29,500 രൂപ വിലയുള്ള ആപ്പിള്‍ ഐഫോണ്‍ 6 ഗോള്‍ഡിന് ഓഫര്‍ നിരക്ക് അനുസരിച്ചുള്ള വില 20,999 രൂപയാണ്. 29 ശതമാനമാണ് ഓഫര്‍. എല്‍ജി ജി-6 ന് 38 ശതമാനം ഓഫറുണ്ട്. 55,000 രൂപ വിലയുള്ള ഫോണ്‍ 33,000 രൂപക്കാണ് ലഭിക്കുക.

മോട്ടോ ജി-5S പ്ലസ്, ലെനോവോ കെ8
16,999 രൂപ വിലയുള്ള മോട്ടോ ജി5S പ്ലസിന് 6 ശതമാനമാണ് ഓഫര്‍. ഓഫര്‍ നിരക്കില്‍ ഫോണ്‍ 15,999 രൂപക്ക് ലഭിക്കും. ലെനോവോ കെ8 നോട്ടിന് ഏഴ് ശതമാനമാണ് ഓഫര്‍. 13,999 രൂപ വിലയുള്ള ഫോണ്‍ 12,999 രൂപക്ക് ലഭിക്കും.

റെഡ് മി 4, മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി
റെഡ് മി 4 ന് 14 ശതമാനമാണ് ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലിലെ ഓഫര്‍. 10,999 രൂപ വിലയുള്ള ഫോണ്‍ 9,499 രൂപക്ക് ലഭിക്കും. 13,999 രൂപ വിലയുള്ള മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി 9,999 രൂപക്ക് ലഭിക്കും. 29 ശതമാനമാണ് ഓഫര്‍.

മോട്ടോ ജി5 പ്ലസ്, കൂള്‍പാഡ് നോട്ട് 5
മോട്ടോ ജി5 പ്ലസിന് 24 ശതമാനം ഓഫറുണ്ട്. 16,999 രൂപ വിലയുള്ള ഫോണ്‍ 12,999 രൂപക്ക് ലഭിക്കും. കൂള്‍പാഡ് നോട്ട് 5 ന്റെ ഓഫര്‍ 25 ശതമാനമാണ്. 11,999 രൂപ വിലയുള്ള ഫോണ്‍ 8,999 രൂപക്ക് ലഭിക്കും.

എംഐ മാക്‌സ് 2, വിവോ വി5 പ്ലസ്
14,999 രൂപ വിലയുള്ള എംഐ മാക്‌സ് 2 13 ശതമാനം ഓഫറില്‍ 12,999 രൂപക്ക് ലഭിക്കും. വിവോ വി5 പ്ലസിന് 18 ശതമാനം ഓഫറുണ്ട്. ഓഫര്‍ നിരക്കില്‍ 27,980 രൂപയുടെ ഫോണ്‍ 22,990 രൂപക്ക് ലഭിക്കും.












Click it and Unblock the Notifications