ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വന്‍ ഹിറ്റ്, ആമസോണിന്റെ അടുത്ത മേള ഉടന്‍, ഉഗ്രന്‍ ഓഫറുകള്‍..
ഉത്സവ സീസണോടനുബന്ധിച്ച് ആമസോണ്‍ നടത്തിയ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സീസണ്‍ വമ്പന്‍ ഹിറ്റായെന്ന് കമ്പനി. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങള്‍ അടുത്ത ഓഫര്‍ മേളക്കൊരുങ്ങുകയാണ് തങ്ങളെന്ന് കമ്പനി അറിയിച്ചു. ഒക്‌ടോബര്‍ 4നാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റീവ് സെയിലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക. നാല് ദിവസത്തേക്കാണ് ഓഫര്‍ സെയില്‍. വിവിധ ബ്രാന്‍ഡുകള്‍ക്കുള്ള ഓഫറിനു പുറമേ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ടാകും.
സിറ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറുമുണ്ടാകും. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്കും 15 ശതമാനം അധിക ഓഫര്‍ ഉണ്ടാകും. സാംസങ്ങ്, സോണി, എച്ച്പി, നോക്കിയ, ആപ്പിള്‍, വണ്‍ പ്ലസ്. ഡെല്‍, ഹോണര്‍, വിവോ എന്നീ ബ്രാന്‍ഡുകള്‍ക്കെല്ലാം വമ്പന്‍ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നോ കോസ്റ്റ ഇഎംഐ, എക്‌സചേഞ്ച് ഓഫറുകള്‍ എന്നിവയും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉത്സവ സീസണോടനുബന്ധിച്ചുള്ള ഓഫര്‍ മേളയില്‍ നിരവധി താത്കാലിക ജോലികളും ഓണ്‍ലൈന്‍ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications