ആമസോണില്‍ രണ്ടാം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍.. ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ
ഉത്സവ സീസണോടനുബന്ധിച്ച് ആമസോണ്‍ നടത്തിയ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സീസണ്‍ വമ്പന്‍ ഹിറ്റായെന്ന് കമ്പനി. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങള്‍ അടുത്ത ഓഫര്‍ മേള ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഒക്‌ടോബര്‍ 4നാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റീവ് സെയിലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. നാല് ദിവസത്തേക്കാണ് ഓഫര്‍ സെയില്‍. വിവിധ ബ്രാന്‍ഡുകള്‍ക്കുള്ള ഓഫറിനു പുറമേ ക്യാഷ്ബാക്ക് ഓഫറുകളുമുണ്ടാകും.
നോ കോസ്റ്റ് ഇഎംഐ, എക്‌സചേഞ്ച് ഓഫറുകള്‍ എന്നിവയും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉത്സവ സീസണോടനുബന്ധിച്ചുള്ള ഓഫര്‍ മേളയില്‍ നിരവധി താത്കാലിക ജോലികളും ഓണ്‍ലൈന്‍ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ആമസോണിന്റെ രണ്ടാം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ മികച്ച ഡീലുകള്‍ ഇതാ...

ക്യാഷ്ബാക്ക്
സിറ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറുമുണ്ടാകും. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്കും 15 ശതമാനം അധിക ഓഫര്‍ ഉണ്ടാകും. സാംസങ്ങ്, സോണി, എച്ച്പി, നോക്കിയ, ആപ്പിള്‍, വണ്‍ പ്ലസ്. ഡെല്‍, ഹോണര്‍, വിവോ എന്നീ ബ്രാന്‍ഡുകള്‍ക്കെല്ലാം വമ്പന്‍ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്...
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ക്യാമറ, ലാപ്‌ടോപ്പുകള്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പനക്ക് ഉണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മികച്ച ഓഫറുകള്‍ ലഭിക്കുന്നത്.

ഐഫോണും എല്‍ജി ജി6 ഉം
29,500 രൂപ വിലയുള്ള ആപ്പിള്‍ ഐഫോണ്‍ 6 ഗോള്‍ഡിന് ഓഫര്‍ നിരക്ക് അനുസരിച്ചുള്ള വില 20,999 രൂപയാണ്. 29 ശതമാനമാണ് ഓഫര്‍. എല്‍ജി ജി6 ന് 38 ശതമാനം ഓഫറുണ്ട്. 55,000 രൂപ വിലയുള്ള ഫോണ്‍ 33,000 രൂപക്കാണ് ലഭിക്കുക.

മോട്ടോ ജി5S പ്ലസ്, ലെനോവോ കെ8
16,999 രൂപ വിലയുള്ള മോട്ടോ ജി5S പ്ലസിന് 6 ശതമാനമാണ് ഓഫര്‍. ഓഫര്‍ നിരക്കില്‍ ഫോണ്‍ 15,999 രൂപക്ക് ലഭിക്കും. ലെനോവോ കെ8 നോട്ടിന് ഏഴ് ശതമാനമാണ് ഓഫര്‍. 13,999 രൂപ വിലയുള്ള ഫോണ്‍ 12,999 രൂപക്ക് ലഭിക്കും.

മോട്ടോ ജി5 പ്ലസ്, കൂള്‍പാഡ് നോട്ട് 5
മോട്ടോ ജി5 പ്ലസിന് 24 ശതമാനം ഓഫറുണ്ട്. 16,999 രൂപ വിലയുള്ള ഫോണ്‍ 12,999 രൂപക്ക് ലഭിക്കും. കൂള്‍പാഡ് നോട്ട് 5 ന്റെ ഓഫര്‍ 25 ശതമാനമാണ്. 11,999 രൂപ വിലയുള്ള ഫോണ്‍ 8,999 രൂപക്ക് ലഭിക്കും.

റെഡ് മി 4, മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി
റെഡ് മി 4 ന് 14 ശതമാനമാണ് ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലിലെ ഓഫര്‍. 10,999 രൂപ വിലയുള്ള ഫോണ്‍ 9,499 രൂപക്ക് ലഭിക്കും. 13,999 രൂപ വിലയുള്ള മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി 9,999 രൂപക്ക് ലഭിക്കും. 29 ശതമാനമാണ് ഓഫര്‍.












Click it and Unblock the Notifications