ജിഎസ്ടി ഇഫക്ട്:ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുമായി ആമസോണ്‍...
ജിഎസ്ടി വരുന്നതിനു മുന്‍പേ വിറ്റഴിക്കല്‍
മുംബൈ: ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പേ ആമസോണില്‍ വന്‍ ഓഫര്‍ മാമാങ്കം. 'പ്രി ജിഎസ്ടി സെയില്‍' എന്ന പേരില്‍ വന്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനും പുറമേ 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി,ഹോം തിയേറ്റര്‍, സ്പീക്കറുകള്‍ എന്നിവക്കെല്ലാം ആമസോണില്‍ ഓഫറുകളുണ്ട്.
ഓഫര്‍ നിരക്കനുസരിച്ച് 46,900 രൂപയുടെ പാനസോണിക് എല്‍ഇഡി ടെലിവിഷന് 31,998 രൂപയാണ് വില. എല്‍ജിയുടെ 54,900 രൂപയുടെ എച്ച്ഡി-എല്‍ഇഡി ടെലിവിഷന്‍ 41,400 രൂപക്കും വില്‍ക്കപ്പെടും. വിവിധ കമ്പനികളുടെ ഹോം തിയേറ്ററുകള്‍ക്കും സ്പീക്കറുകള്‍ക്കും വലിയ ഓഫര്‍ നിരക്കുകളാണുള്ളത്.

ജിഎസ്ടി വരുന്നതോടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കുത്തനെ ഉയരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ വില്‍പന താഴോട്ടു പോകും. ഇതു മുന്‍ കൂട്ടി കണ്ടു കൊണ്ടു തന്നെയാവാം ആമസോണ്‍ പോലെയുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കു പുറമേ വീട്ടുപകരണങ്ങള്‍,വസ്ത്രങ്ങള്‍,പാദരക്ഷകള്‍ എന്നിവയെല്ലാം ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മുതലായ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി കമ്പനികള്‍ വിറ്റഴിക്കുന്നുണ്ട്.












Click it and Unblock the Notifications