Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണില്‍ ബയ് നൗ പേ നെക്സ്റ്റ് ഇയര്‍ ഓഫര്‍: എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡിന് ഓഫര്‍!!

ഓഫറില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂന്ന് മാസത്തിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതിയാവും

ദില്ലി: ഉത്സവകാലത്ത് അത്യാകര്‍ഷക ഓഫറുകളുമായി ഇ കൊമേഴ്സ് വെബ്സൈറ്റ് ആമസോണ്‍. ബയ് നൗ പേ നെക്സ്റ്റ് ഇയര്‍ എന്ന പേരിലാണ് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങി ഇന്‍സ്റ്റാള്‍മെന്‍റായി പണം നല്‍കാന്‍ അവസരം നല്‍കുന്നതാണ് ഓഫര്‍. ഓഫറില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂന്ന് മാസത്തിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതിയാവും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍‍ഡ് ഉടമകള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. 2018 ജനുവരി മുതല്‍ മാത്രമാണ് ആമസോണ്‍ സെയലിന് വേണ്ടി പണമടച്ചുതുടങ്ങേണ്ടതെന്നും ആമസോണ്‍ വ്യക്തമാക്കുന്നു.

ആമസോണിന്‍റെ ഉത്സവകാല ഓഫറായ ആമസോണ്‍ സെയില്‍ സെപ്തംബര്‍ 21 നാണ് ആരംഭിച്ചതെങ്കിലും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ 20ന് അര്‍ധരാത്രി മുതല്‍ തന്നെ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ആമസോണ്‍ ഒരുക്കിയിരുന്നു. ഉത്സവകാലത്ത് ആമസോണിനൊപ്പം മത്സരിക്കാന്‍ ഫ്ലിപ്കാര്‍ട്ടും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 80 ശതമാനം വരെയാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകള്‍.

ബയ് നൗ പേ നെക്സ്റ്റ് ഇയര്‍

ബയ് നൗ പേ നെക്സ്റ്റ് ഇയര്‍

ബയ് നൗ പേ നെക്സ്റ്റ് ഇയര്‍ എന്ന പേരിലാണ് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങി ഇന്‍സ്റ്റാള്‍മെന്‍റായി പണം നല്‍കാന്‍ അവസരം നല്‍കുന്നതാണ് ഓഫര്‍. ഓഫറില്‍‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂന്ന് മാസത്തിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതിയാവും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍‍ഡ് ഉടമകള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക.

 ദി ബിഗ് ബില്യണ്‍ സെയില്‍

ദി ബിഗ് ബില്യണ്‍ സെയില്‍

ദി ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരിലാണ് ഫ്ലിപ്കാര്‍ട്ട് ഉത്സസവകാല വില്‍പ്പന നടത്തുന്നനത്. സെപ്തംബര്‍ 20 മുതല്‍ 24 വരെടയാണ് ബിഗ് ബില്യണ്‍ സെയില്‍ ഓഫര്‍.

ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍‍

ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍‍

സെപ്തംബര്‍ 21 മുതല്‍ 24 വരെയുള്ള നാല് ദിവസം 4000 ഓളം ഓഫറുകളാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭിക്കുക. ഇതില്‍ 2500 എണ്ണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും 500 എണ്ണം മൊബൈല്‍‍ ഫോണുകള്‍ക്കും ആയിരിക്കും. ഈ ഓഫറില്‍ ഇഎ്ഐയും ലഭ്യമാണ്.

10 ശതമാനം ഡിസ്കൗണ്ട്

10 ശതമാനം ഡിസ്കൗണ്ട്

ഉത്സവകാലത്ത് ആമസോണ്‍ ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് വഴി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ആമസോണ്‍ നീക്കം. രാജ്യത്തെ 11 ബാങ്കുകളുമായും ബജാജ് അലയന്‍സുമായും ചേര്‍ന്നാണ് സീറോ ഇഎംഐ, ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക ഡിസ്കൌണ്ടും പർച്ചേസില്‍ ലഭിക്കും.

 ഹോം അപ്ലയന്‍സസ്

ഹോം അപ്ലയന്‍സസ്

മൂന്ന് ലക്ഷത്തോളം ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഹോം അപ്ലയന്‍സുകള്‍ക്ക് 10,000 ഓഫറുകളുമാണ് ആമസോണ്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭിക്കുക. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫര്‍ സെപ്തംബര്‍ 24ന് അവസാനിക്കുമെങ്കിലും ദീപാവലി പ്രമാണിച്ച് ആമസോണ്‍ മറ്റൊരു ഓഫര്‍ കൂടി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഒക്ടോബറിലാണ് ഓഫര്‍ പ്രഖ്യാപിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+