കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനി ഞെട്ടിക്കുന്നു... ജിയോയില്‍ റോമിങ് അടക്കം കോളുകള്‍ ഫ്രീ.. 1 ജിബി ഡാറ്റയ്ക്ക് 50 രൂപ!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി റിയലന്‍സ് ജിയോ. ഫോണ്‍കോളുകളും എസ് എം എസുകളും തികച്ചും ഫ്രീ. ഒരു ജിബി 4ജി ഡാറ്റയ്ക്ക് അമ്പത് രൂപ.. ഇങ്ങനെ പോകുന്നു ജിയോ നല്‍കുന്ന വാഗ്ദാനങ്ങള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചത്.

ടെലികോം സെക്ടറില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രഖ്യാപനങ്ങളാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും ലഭ്യമാകും. ഡാറ്റഗിരി എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുകേഷ് അംബാനി രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അവിശ്വസനീയമായ ഓഫറുകള്‍ ഇങ്ങനെ പോകുന്നു..

കോളുകള്‍ ഫ്രീ

കോളുകള്‍ ഫ്രീ

ജിയോയില്‍ റോമിങ് അടക്കം ഇന്ത്യയില്‍ എവിടെയും കോളുകള്‍ സൗജന്യമാണ്. വോയിസ് കോളുകള്‍ക്കോ ഡാറ്റയ്‌ക്കോ ഏതെങ്കിലും ഒന്നിന് മാത്രമേ ചാര്‍ജ്ജ് ഉണ്ടാകൂ. രണ്ടിനും ഉണ്ടാകില്ല - അംബാനി ഉറപ്പ് നല്‍കുന്നു.

ഡാറ്റയ്ക്ക് 20 ശതമാനം

ഡാറ്റയ്ക്ക് 20 ശതമാനം

നിലവില്‍ ഉപഭോക്താക്കല്‍ ചെലവഴിക്കുന്നതിന്റെ 20 ശതമാനം മാത്രമേ ജിയോ ഡാറ്റയ്ക്ക് ചെലവ് വരൂ. എന്ന് വെച്ചാല്‍ ഒരു ജി ബി ഡാറ്റയ്ക്ക് 50 രൂപ.

ജിയോയില്‍ ബ്ലാക്കൗട്ടില്ല

ജിയോയില്‍ ബ്ലാക്കൗട്ടില്ല

ആഘോഷ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ഓഫറുകള്‍ കട്ട് ചെയ്യുന്ന പരിപാടി ജിയോയില്‍ ഉണ്ടാകില്ല. ഫ്രീ എസ് എം എസ് ഉള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എസ് എം എസ് അയക്കാം. ദീപാവലി ആയാലും ക്രിസ്മസ് ആയാലും.

എല്ലാവര്‍ക്കും ജിയോ

എല്ലാവര്‍ക്കും ജിയോ

പ്രത്യേക ഇന്‍വിറ്റേഷന്‍ കിട്ടിയവര്‍ക്ക് മാത്രമാണ് തുടക്കകാലത്ത് ജിയോ സര്‍വ്വീസ് ലഭ്യമായിരുന്നത്. എന്നാല്‍ ഈ മാസം അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും ലഭ്യമാകും. മൂന്ന് മാസത്തെ പരീക്ഷണത്തിന് ശേഷമാകും അന്തിമ നിരക്കുകള്‍ പ്രഖ്യാപിക്കുക.

ജിയോയുടെ പ്രായം

ജിയോയുടെ പ്രായം

ജിയോ സ്റ്റാഫുകളുടെ ശരാശരി പ്രായത്തെപ്പറ്റിയും അംബാനിക്ക് പറയാനുണ്ട്. ജീവനക്കാരുടെ ശരാശരി പ്രായം 30 വയസ്സാണ്. ആകാശും ഇഷയും - രണ്ട് ഡയറക്ടര്‍മാര്‍ക്കും പ്രായം 24 വയസ്സ്. ജിയോ ജിയോ ആകുന്നത് ഈ ചുറുചുറുക്കുള്ള ജീവനക്കാര്‍ മൂലമാണത്രെ.

അസാധ്യ ലക്ഷ്യങ്ങള്‍

അസാധ്യ ലക്ഷ്യങ്ങള്‍

ജിയോ ടീമിന് മുന്നില്‍ അസാധ്യ ലക്ഷ്യങ്ങളാണ് താന്‍ വെക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മുകേഷ് അംബാനി വാക്കുകള്‍ അവസാനിപ്പിക്കുന്നത്. 100 മില്യണ്‍ ഉപഭോക്താക്കള്‍ അതും എത്രയും ചുരുങ്ങിയ സമയം കൊണ്ട്. ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചില്ല എന്ന് മാത്രം.

ജിയോ പേടി തുടങ്ങി

ജിയോ പേടി തുടങ്ങി

പ്രമുഖ മൊബൈല്‍ സേവനദാതാക്കളെല്ലാം റിലയന്‍സ് ജിയോയുടെ വരവിനെ പേടിയോടെയാണ് കാണുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്നായ എയര്‍ടെല്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഡാറ്റാ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3ജി, 4ജി നിരക്കുകളില്‍ 80 ശതമാനത്തോളം കുറവ് വരുത്തിയാണ് പുതിയ ഓഫര്‍. വോഡഫോണും ഐഡിയയും നിരക്കുകള്‍ കുറച്ചു.

English summary
Mukesh Ambani's Big Jio Reveal - Free Calls, Rs. 50/GB Of Data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X