കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരമ്പര്യ സ്വത്തുക്കള്‍ക്കും നികുതി!! ആദായ നികുതി നിയമത്തില്‍ ഭേദഗതി അനിവാര്യമെന്ന് വിദഗ്ദര്‍

Google Oneindia Malayalam News

മുംബൈ: ഉദ്യോഗസ്ഥരുടെ നികുതി ദുരുപയോഗം തടയാന്‍ ആദായനികുതി വകുപ്പ് നിയമത്തില്‍ ഭേദഗതി അനിവാര്യമെന്ന് വിദഗ്ദര്‍. നോട്ട് നിരോധനത്തിന് ശേഷം കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുന്നതിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതിനിടെ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്ക് സഹായകമായ നീക്കം നടത്തുന്നതിന് ആദായനികുതി നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നാണ് ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സുഹൃത്തില്‍ നിന്ന് വാങ്ങുന്ന പണം, പാമ്പര്യമായ കൈമാറിവരുന്ന സ്വര്‍ണ്ണം, സമ്മാനങ്ങള്‍, ചെറിയ ബിസിനസുകാരനില്‍ നിന്നുള്ള മൂലധനം, മകളുടെ വിവാഹത്തിന് ചെലവഴിയ്ക്കുന്ന പണം എന്നിവ ചോദ്യം ചെയ്യണമെന്നും കൃത്യമായ വിശദീകരണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ അവരില്‍ നിന്ന് ഉയര്‍ന്ന തോതില്‍ നികുതി ഈടാക്കേണ്ടത് അനിവാര്യമാണെന്ന് ഭേദഗതിയില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

tax-23

1961ലെ ആദായനികുതി നിയമത്തിലെ 115ബിബിഇ പ്രകാരം നോട്ട് നിരോധനത്തിന് ശേഷം നികുതി വെട്ടിച്ച് അസാധുനോട്ടുകള്‍ നിക്ഷേപിച്ചവര്‍ ശിക്ഷാര്‍ഹരാണെന്ന് ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. നോട്ട് നിരോധനത്തിന് ശേഷം സ്രോതസ് വെളിപ്പെടുത്താത്ത വരുമാനത്തിനും നിക്ഷേപത്തിനും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താനും ശിക്ഷ വിധിയ്ക്കാനും അധികാരം നല്‍കുന്നതാണ് ആദായനികുതി നിയമത്തില്‍ ഒടുവില്‍ വന്ന ഭേദഗതി.

English summary
As the dust begins to settle on demonetization and the taxman hunts for unexplained money, there is a lurking concern among practitioners and senior levels of the tax office as to how harshly the new law would be used.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X