'മോദിയുടെ വഴി പിന്തുടർന്ന' ട്രംപിന് കിട്ടിയത് എട്ടിന്റെ പണി; ഖജനാവ് പൂട്ടി, ലോകം പ്രതിസന്ധിയിലേക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച അമേരിക്കയെ മാത്രമല്ല ബാധിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനിമയ മാധ്യമമാണ് ഡോളര്‍. ഡോളര്‍ തകര്‍ന്നാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും.
ഇപ്പോള്‍ അത്തരം ഒരു പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അമേരിക്കന്‍ ട്രഷറി പൂട്ടിയിരിക്കുകയാണ്. അനേകായിരങ്ങള്‍ക്ക് ജോലിയും നഷ്ടപ്പെടും.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് അമേരിക്ക ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. വികസന കാര്യത്തില്‍ ട്രംപ് പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ വഴിയാണെന്ന് മുമ്പ് യോഗി ആദിത്യനഥ് പറഞ്ഞിരുന്നു. അത് ഇപ്പോള്‍ വലിയ ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്ക നിശ്ചലം?
ട്രഷറി പൂട്ടിയതോടെ അമേരിക്ക നിലച്ച മട്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം താറുമാറായി. അടിയന്തര സംവിധാനങ്ങളൊഴികെ ബാക്കിയെല്ലാം വരും ദിനങ്ങളില്‍ തീര്‍ത്തും പ്രവര്‍ത്തന രഹിതമാകും എന്നാണ് സൂചനകള്‍.

ദൈനംദിന കാര്യങ്ങള്‍
അടുത്ത ഒരു മാസത്തേക്കുള്ള സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള ബജറ്റിന് അനുമതി ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ബജറ്റ് ബില്‍ സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.

സ്വന്തം പാര്‍ട്ടിക്കാരും
സെനറ്റിലും കോണ്‍ഗ്രസ്സിലും ട്രംപിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്ക് വന്‍ ഭൂരിപക്ഷം ഉണ്ട്. എന്നാല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ പോലും ബജറ്റിനെതിരായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് വോട്ടുകള്‍ക്കാണ് ബജറ്റ് ബില്‍ പരാജയപ്പെട്ടത്.

ശമ്പളം വൈകും
ഖജനാവ് പൂട്ടിയത് അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതത്തേയും താളം തെറ്റിക്കും. താത്കാലിക തൊഴില്‍ നഷ്ടമാണ് ഉണ്ടാവുക എങ്കിലും ശമ്പളം വൈകുമെന്ന് ഉറപ്പാണ്. സാമ്പത്തിക നില സ്ഥിരത കൈവരിക്കുന്നതോടെ മാത്രമേ ഇനി ശമ്പളം ലഭിക്കാന്‍ ഇടയുള്ളൂ.

മോദിയുടെ വഴിയേ?
വികസന കാര്യത്തില്‍ നരേന്ദ്ര മോദിയുടെ വഴിയാണ് ട്രംപ് സ്വീകരിക്കുന്നത് എന്നായിരുന്നു ഒരിക്കല്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അതിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ സാമ്പത്തിക നിലയും തകര്‍ച്ചയുടെ വക്കിലാണ് എന്നാണ് ആരോപണം.

അഞ്ച് വര്‍ഷത്തിനിടെ
അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ ഖജനാവ് പൂട്ടേണ്ടി വരുന്നത്. ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍, 2013 ല്‍ സമാനമായ രീതിയില്‍ ട്രഷറി പൂട്ടിയിടേണ്ടി വന്നിരുന്നു. അന്ന് 16 ദിവസമായിരുന്നു ട്രഷറി പൂട്ടിയിട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications