കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയുടെ വഴി പിന്തുടർന്ന' ട്രംപിന് കിട്ടിയത് എട്ടിന്റെ പണി; ഖജനാവ് പൂട്ടി, ലോകം പ്രതിസന്ധിയിലേക്ക്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച അമേരിക്കയെ മാത്രമല്ല ബാധിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനിമയ മാധ്യമമാണ് ഡോളര്‍. ഡോളര്‍ തകര്‍ന്നാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും.

ഇപ്പോള്‍ അത്തരം ഒരു പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അമേരിക്കന്‍ ട്രഷറി പൂട്ടിയിരിക്കുകയാണ്. അനേകായിരങ്ങള്‍ക്ക് ജോലിയും നഷ്ടപ്പെടും.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് അമേരിക്ക ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. വികസന കാര്യത്തില്‍ ട്രംപ് പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ വഴിയാണെന്ന് മുമ്പ് യോഗി ആദിത്യനഥ് പറഞ്ഞിരുന്നു. അത് ഇപ്പോള്‍ വലിയ ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്ക നിശ്ചലം?

അമേരിക്ക നിശ്ചലം?

ട്രഷറി പൂട്ടിയതോടെ അമേരിക്ക നിലച്ച മട്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം താറുമാറായി. അടിയന്തര സംവിധാനങ്ങളൊഴികെ ബാക്കിയെല്ലാം വരും ദിനങ്ങളില്‍ തീര്‍ത്തും പ്രവര്‍ത്തന രഹിതമാകും എന്നാണ് സൂചനകള്‍.

ദൈനംദിന കാര്യങ്ങള്‍

ദൈനംദിന കാര്യങ്ങള്‍

അടുത്ത ഒരു മാസത്തേക്കുള്ള സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള ബജറ്റിന് അനുമതി ലഭിക്കാതിരുന്നതാണ് പ്രശ്‌നമായത്. ബജറ്റ് ബില്‍ സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.

സ്വന്തം പാര്‍ട്ടിക്കാരും

സ്വന്തം പാര്‍ട്ടിക്കാരും

സെനറ്റിലും കോണ്‍ഗ്രസ്സിലും ട്രംപിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്ക് വന്‍ ഭൂരിപക്ഷം ഉണ്ട്. എന്നാല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ ചിലര്‍ പോലും ബജറ്റിനെതിരായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് വോട്ടുകള്‍ക്കാണ് ബജറ്റ് ബില്‍ പരാജയപ്പെട്ടത്.

ശമ്പളം വൈകും

ശമ്പളം വൈകും

ഖജനാവ് പൂട്ടിയത് അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതത്തേയും താളം തെറ്റിക്കും. താത്കാലിക തൊഴില്‍ നഷ്ടമാണ് ഉണ്ടാവുക എങ്കിലും ശമ്പളം വൈകുമെന്ന് ഉറപ്പാണ്. സാമ്പത്തിക നില സ്ഥിരത കൈവരിക്കുന്നതോടെ മാത്രമേ ഇനി ശമ്പളം ലഭിക്കാന്‍ ഇടയുള്ളൂ.

 മോദിയുടെ വഴിയേ?

മോദിയുടെ വഴിയേ?

വികസന കാര്യത്തില്‍ നരേന്ദ്ര മോദിയുടെ വഴിയാണ് ട്രംപ് സ്വീകരിക്കുന്നത് എന്നായിരുന്നു ഒരിക്കല്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അതിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ സാമ്പത്തിക നിലയും തകര്‍ച്ചയുടെ വക്കിലാണ് എന്നാണ് ആരോപണം.

അഞ്ച് വര്‍ഷത്തിനിടെ

അഞ്ച് വര്‍ഷത്തിനിടെ

അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ ഖജനാവ് പൂട്ടേണ്ടി വരുന്നത്. ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍, 2013 ല്‍ സമാനമായ രീതിയില്‍ ട്രഷറി പൂട്ടിയിടേണ്ടി വന്നിരുന്നു. അന്ന് 16 ദിവസമായിരുന്നു ട്രഷറി പൂട്ടിയിട്ടത്.

English summary
America in Crisis: Treasury closed, budget bill failed in Senate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X