Get Updates
Get notified of breaking news, exclusive insights, and must-see stories!

വില എത്ര വേണമെങ്കിലും കൂടട്ടെ, ഗുജറാത്തിലുള്ളവര്‍ ഉറപ്പായും സ്വര്‍ണം വാങ്ങിയിരിക്കും..! കാരണമിതാണ്

സ്വര്‍ണവില ഏറെ നാളായി പിടിവിട്ട് കുതിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലെ അവസാന ദിനങ്ങളില്‍ റെക്കോഡ് ഉയരത്തിലായിരുന്നു സ്വര്‍ണവില. സ്വര്‍ണവില ഉയരുമ്പോള്‍ വില്‍പനയില്‍ ഇടിവുണ്ടാകുക എന്നത് സാധാരണമാണ്. എന്നാല്‍ ഗുജറാത്തില്‍ ഇക്കാലയളവില്‍ സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത് റെക്കോഡ് വര്‍ധനവാണ്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങള്‍ ഗുജറാത്തില്‍ പൊതുവെ വിവാഹ സീസണാണ്.

ഇതിനൊപ്പം ധന്‍തേരസ്, ദീപാവലി ആഘോഷങ്ങള്‍ കൂടി എത്തിയത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇതെല്ലാം സ്വര്‍ണത്തിന്റെ ഹോട്‌സ്‌പോട്ടാക്കി ഗുജറാത്തിനെ മാറ്റി. നവംബറില്‍ 10 ഗ്രാമിന് 80000 രൂപയുണ്ടായിരുന്നപ്പോള്‍ സ്വര്‍ണ ഇറക്കുമതി 394% വര്‍ധിച്ചു. അഹമ്മദാബാദ് എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ കണക്കുകള്‍ പ്രകാരം ഈ നവംബറില്‍ ഗുജറാത്തിലേക്ക് 20.07 മെട്രിക് ടണ്‍ (എം ടി) സ്വര്‍ണം ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തു.

Gold Price

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 4.06 മില്യണ്‍ ടണ്‍ മാത്രമായിരുന്നു സ്വര്‍ണ ഇറക്കുമതി. ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80% വര്‍ധനയുണ്ടായി. ഒക്ടോബര്‍ 30 ന്, സ്വര്‍ണം 10 ഗ്രാമിന് 82,300 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു വില്‍പന നടത്തിയിരുന്നത് എന്ന് ഓര്‍ക്കണം!

'സ്വര്‍ണ വില അസ്ഥിരമായി തുടരുമ്പോഴും ബുള്ളിയന്‍ നിക്ഷേപങ്ങള്‍, വിവാഹങ്ങള്‍ എന്നീ കാരണങ്ങളാല്‍ ഡിമാന്‍ഡ് വര്‍ധിച്ചു. വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്ന പതിവിന് ഒരു മുടക്കവും ഉണ്ടായില്ല,' ഐബിജെഎ ഡയറക്ടര്‍ ഹരേഷ് ആചാര്യ പറഞ്ഞു. അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളില്‍ ആഡംബരത്തിന് വേണ്ടി കണ്ടംപററി, കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ പോലും ഉയര്‍ന്ന വിലയില്‍ വാങ്ങി എന്നാണ് കണക്കുകള്‍ പറയുന്നത്.

പരമ്പരാഗതമായി വിവാഹങ്ങള്‍ക്ക് സ്വര്‍ണം പ്രിയങ്കരമാണ്. എങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പ്ലാറ്റിനത്തിലേക്കും വജ്രത്തിലേക്കും തിരിഞ്ഞിട്ടുമുണ്ട്. എന്നാല്‍ സ്വര്‍ണത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ഇതിനൊന്നും സാധിച്ചിട്ടില്ല എന്നാണ് ഐബിജെഎ വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും സ്വര്‍ണ വില്‍പന ഇക്കാലയളവില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതായിരുന്നു.

എങ്കിലും ഗ്രാമീണ വിപണികളില്‍ ട്രെന്‍ഡുകളേക്കാള്‍ നിക്ഷേപത്തിന് അര്‍ഹമായ ഇനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. വില എന്തുതന്നെയായാലും, സ്വര്‍ണം ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്ത ഒന്നുതന്നെയാണ് എനന്നാണ് ഈ ഡിമാന്‍ഡ് തെളിയിക്കുന്നത് എന്നും അക്ഷ കാംബോജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+