റഹ്മാന് സ്വത്ത് വീതം വെക്കുമോ..? ഇന്ത്യയിലെ ഏറ്റവും പ്രതിഫലമുള്ള സംഗീതജ്ഞന്; ആകെ ആസ്തി ഇത്ര
ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം സംഗീതജ്ഞന് എആര്‍ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചനം പ്രഖ്യാപിച്ചത്. പൊതുവേദികളില്‍ മിക്കപ്പോഴും ഒന്നിച്ച് സന്തോഷത്തോടെ കാണാറുള്ള റഹ്മാന്റേയും സൈറയുടെയും വിവാഹമോചന പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത ചില അസ്വാരസ്യങ്ങളുണ്ട് എന്നായിരുന്നു സൈറ ബാനു പറഞ്ഞത്.
വിവാഹത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നുമാണ് റഹ്മാന് വിവാഹമോചനം സ്ഥിരീകരിച്ചിട്ടുണ്ട് അഭിപ്രായപ്പെട്ടത്. 1995 ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.

അതേസമയം വിവാഹ മോചനത്തിന് പിന്നാലെ റഹ്മാന്റെ സ്വത്തുക്കളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1748 കോടി രൂപയിലേറെയാണ് എആര്‍ റഹ്മാന്റെ ആസ്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സംഗീതജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ഫുള്‍ടൈം ഗായകനല്ലെങ്കില് പോലും മറ്റ് സംഗീത സംവിധായകരുടെ പാട്ടുകളില്‍ പാടുന്നതിന് മൂന്ന് കോടി രൂപയാണ് റഹ്മാന് ഈടാക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള ഗായകനാണ് അദ്ദേഹം. മാത്രമല്ല സംഗീത സംവിധായകന് എന്ന നിലയിലും വലിയ തുക റഹ്മാന് ഈടാക്കുന്നുണ്ട്. ഒരു സിനിമയില്‍ സംഗീതം നിര്‍വഹിക്കാന്‍ 10 കോടി രൂപയാണ് റഹ്മാന് വാങ്ങിക്കുന്ന പ്രതിഫലം. ഇത് കൂടാതെ സ്റ്റേജ് ഷോ, പരസ്യം എന്നിവയില്‍ നിന്നെല്ലാം വലിയൊരു തുക തന്നെ റഹ്മാന് പ്രതിവര്‍ഷം സ്വന്തമാക്കുന്നുണ്ട്.
ഒരു വര്‍ഷം 100 കോടിയിലേറെ രൂപ താരത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട് എന്നാണ് വിവരം. മുംബൈയില്‍ ഒരു ആഡംബര വീട്ടിലാണ് എആര്‍ റഹ്മാന് താമസിക്കുന്നത്. 2001-ലാണ് എആര്‍ റഹ്മാന് ഈ ആഡംബര ഭവനം വാങ്ങിയത്. ഈ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 15 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.
ജാഗ്വാര്‍, മെഴ്സിഡസ്, വോള്‍വോ എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിലെ പ്രധാനികള്‍ ഓരോ കാറിനും ഏകദേശം 1 കോടി മുതല്‍ 1.5 കോടി വരെ വില വരും എന്നാണ് കണക്ക്. കണ്ണഞ്ചപ്പിക്കുന്ന ആസ്തികള്‍ക്ക് പുറമെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, ഓസ്കാര്‍, ഗ്രാമി അവാര്‍ഡുകള്‍, പത്മഭൂഷണ്‍ തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സൈറയുമായുള്ള ബന്ധം വേര്‍പെടുത്തിയതോടെ വിനോദ വ്യവസായത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി ഇത് മാറുമോ എന്ന് കണ്ടറിയണം. അതേസമയം സ്വത്തുക്കളുടെ വീതം വെക്കലിനെ കുറിച്ചോ മറ്റോ റഹ്മാനോ സൈറയോ ഇതുവരെ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications