Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റസിനിമയ്ക്ക് ബച്ചന് ലഭിക്കുന്ന പ്രതിഫലം കേട്ടോ? 50 കോടിയുടെ കാറുകള്‍! ആകെ ആസ്തി ഇത്ര

ലോകസിനിമയില്‍ ഇന്ത്യയുടെ ഐക്കണായി കഴിഞ്ഞ കുറെ പതിറ്റാണ്ടായി നിലകൊള്ളുന്ന താരമാണ് അമിതാഭ് ബച്ചന്‍. ബിഗ് ബി എന്നറിയപ്പെടുന്ന ബച്ചന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ താരം കൂടിയാണ്. രജനീകാന്തിന്റെ വേട്ടയാന്‍ ആണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇന്ന് താരത്തിന്റെ 82-ാം പിറന്നാളാണ്.

അമിതാഭ് ബച്ചന്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമാണ്. വേട്ടയാന് മുന്‍പ് നാഗ് അശ്വിന്റെ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഇതിലെ ബച്ചന്റെ പ്രകടനം വലിയ കൈയടി നേടിക്കൊടുത്തിരുന്നു. വിജയകരമായ സിനിമാ കരിയര്‍ താരത്തിന് പ്രശസ്തിക്ക് പുറമെ അളവറ്റ സമ്പത്തും സമ്മാനിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍.

Amitabh Bachchan

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ഒരു ചിത്രത്തിന് ഏകദേശം 6 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അയന്‍ മുഖര്‍ജിയുടെ 'ബ്രഹ്‌മാസ്ത്ര'യിലെ വേഷത്തിന് അദ്ദേഹം 8-10 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമായും സിനിമകളില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നത്.

ഇത് കൂടാതെ പരസ്യചിത്രങ്ങളില്‍ കൂടിയും ബ്രാന്‍ഡ് സഹകരണങ്ങളിലൂടേയും കോടികളാണ് അമിതാഭ് ബച്ചന്‍ സമ്പാദിക്കുന്നത്. പരസ്യചിത്രങ്ങള്‍ക്ക് 5 കോടി രൂപയാണ് ബച്ചന്‍ ഈടാക്കുന്നത്. കൂടാതെ കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിക്കും വലിയ തുകയാണ് ബച്ചന്‍ പ്രതിഫലമായി ഈടാക്കുന്നത്. ഈ പരിപാടിയുടെ ഒരു എപ്പിസോഡിന് 5 കോടി രൂപയാണ് താരം വാങ്ങിക്കുന്നത്.

കാഡ്ബറി ഡയറി മില്‍ക്ക്, ഡാബര്‍ ച്യവന്‍പ്രാഷ്, ഇമാമി, കല്യാണ്‍ ജ്വല്ലേഴ്സ്, ഗുജറാത്ത് ടൂറിസം തുടങ്ങിയവുടെ ബ്രാന്‍ഡ് അംബാസഡറുമാണ് അമിതാഭ് ബച്ചന്‍. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്നും താരം ഗണ്യമായ വരുമാനം കണ്ടെത്തുന്നു. ഇതെല്ലാം ചേര്‍ത്ത് പ്രതിവര്‍ഷം 60 കോടി രൂപയാണ് അമിതാഭ് ബച്ചന് വരുമാനമായി ലഭിക്കുന്നത് എന്നാണ് ലൈഫ്സ്‌റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതായത് ഏകദേശം 3190 കോടി രൂപയാണ് അമിതാഭ് ബച്ചന്റെ ആകെ ആസ്തി. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളും താരത്തിന്റെ പക്കലുണ്ട്. മുംബൈയില്‍ നാല് ആഡംബര ബംഗ്ലാവുകള്‍ ആണ് അദ്ദേഹത്തിന് ഉള്ളത്. ജുഹുവിലെ ജല്‍സയുടെ ഒരു വസതിയുടെ വില ഏകദേശം 112 കോടി രൂപയോളം വരും. കൂടാതെ, പ്രതീക്ഷ, ജനക്, വത്സ തുടങ്ങിയ മറ്റ് ആഡംബര കെട്ടിടങ്ങളും അദ്ദേഹത്തിനുണ്ട്.

വത്സ സിറ്റി ബാങ്ക് ഓഫ് ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. അടുത്തിടെ അമിതാഭ് ബച്ചന്‍ മുംബൈയിലെ ഒരു അംബരചുംബിയായ കെട്ടിടത്തിന്റെ 31-ാം നിലയില്‍ ഒരു സീ വ്യൂ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നു. ആഡംബര കാറുകളുടെ ഒരു വലിയ ശേഖരം ബച്ചന്റെ ഗാരേജിലുണ്ട്. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, റോള്‍സ് റോയ്സ് ഫാന്റം, ലെക്സസ് എല്‍എക്സ് 570, ഓഡി എ8എല്‍ എന്നിവ അതില്‍ ചിലത് മാത്രമാണ്.

പോര്‍ഷെ കേമാന്‍ എസ്, മെഴ്സിഡസ് മെയ്ബാക്ക് എസ് 560 എന്നീ കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. 50 കോടിയോളം രൂപ വില വരുന്ന കാറുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര കാറുകളുടെ ശേഖരത്തിന് പുറമേ ഏകദേശം 260 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റും ബച്ചന്റെ പേരിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+