കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ നിങ്ങളും പറ്റിക്കപ്പെടുന്നുണ്ട്!! ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ഡാറ്റ നഷ്ടം

  • By ശ്വേത എസ്
Google Oneindia Malayalam News

ദില്ലി: ടെലികോം കമ്പനികളുടെ കമ്പോളപരിഷ്‌കരണവും താരിഫ് യുദ്ധവും കാരണം ഇന്ത്യന്‍ വിപണിയില്‍ സൗജന്യ മൊബൈല്‍ ഡാറ്റയുടെ ഒഴുക്കാണ്. ഇത് കാരണം വലിയൊരു ശതമാനം ആളുകള്‍ക്കും തങ്ങളുടെ മൊബൈല്‍ ഡാറ്റ ഉപയോഗത്തെ കുറിച്ച് വലിയ ധാരണയില്ല. പക്ഷേ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ മൊബൈല്‍ ഡാറ്റയുടെ 10 ജിബിയോളം പ്രതിമാസം നഷ്ടമാകുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം.

<strong>ഇവിടെയെത്തിയത് യുപിയുടെ മുഖം മാറ്റിമറിക്കാനാണ്, പോരാളിയാണ് താന്‍, ജനങ്ങള്‍ക്ക് കത്തെഴുതി പ്രിയങ്ക</strong>ഇവിടെയെത്തിയത് യുപിയുടെ മുഖം മാറ്റിമറിക്കാനാണ്, പോരാളിയാണ് താന്‍, ജനങ്ങള്‍ക്ക് കത്തെഴുതി പ്രിയങ്ക

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ മൊബൈല്‍ ഡാറ്റ മാത്രമല്ല, അവരുടെ ബാറ്ററി ചാര്‍ജ് പോലും ഇപ്രകാരം നഷ്ടപ്പെടുന്നതായി കഴിഞ്ഞ മാസമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഒറാക്കിളിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ മൊബൈല്‍ ഡാറ്റയും ബാറ്ററി ചാര്‍ജും തട്ടിയെടുക്കുന്നതിന് പിന്നില്‍ പരസ്യ ഓണ്‍ലൈന്‍ തട്ടിപ്പുകാരാണെന്ന് അവര്‍ പറയുന്നു.

mobile-

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ കോഡ് 'ഉൃമശിലൃആീ'േ എന്ന് അറിയപ്പെടുന്നു - ഈ ബോട്ട് ബാധിച്ച അപ്ലിക്കേഷനുകള്‍ വഴി ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി അവരുടെ അറിവില്ലാതെ നിരവധി വീഡിയോ പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതായും പറയുന്നു.
ഒറാക്കിളിന്റെ റിപ്പോര്‍ട്ട് പ്രകാരം നൂറുകണക്കിന് ആന്‍ഡ്രോയിഡ് ആപ്പുകള്‍ 100 മില്യണ്‍ തവണയിലധികം ഈ തട്ടിപ്പുകാര്‍ക്ക് ഇരയായിട്ടുണ്ട്. കൂടാതെ ഈ പരസ്യ തട്ടിപ്പുകാര്‍ 10 ജിബിയിലധികം ഡാറ്റയും പ്രതിമാസം തട്ടിയെടുത്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ ഗൂഗിള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും നിരവധി ആപ്പുകള്‍ ഇപ്പോളും പ്ലേസ്റ്റോര്‍ വഴി ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ഒറാക്കിള്‍ അറിയിച്ചു.

English summary
android phone users lost 10 gb data per month from online fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X