• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനില്‍ അംബാനി കൊടുമുടിയില്‍ നിന്ന് അഗാധ ഗർത്തത്തിലേക്ക്; ഇനി ശതകോടീശ്വരനല്ല... ഒരു ഇന്ത്യൻ ദുരന്തം

മുംബൈ: ധീരുബായ് അംബാനി ഉയര്‍ത്തിക്കൊണ്ടുവന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍മാരായിരുന്നു മുകേഷ് അംബാനിയും അനിയന്‍ അനില്‍ അംബാനിയും. ധീരുബായ് അംബാനിയുടെ മരണ ശേഷം ബിസിനസ് സാമ്രാജ്യം ഏട്ടനും അനിയനും പകുത്തെടുത്തു. എന്നാല്‍ പിന്നീട് കണ്ടത് ഏട്ടന്റെ തേരോട്ടവും അനിയന്റെ വന്‍ വീഴ്ചയും ആയിരുന്നു.

അനിൽ അംബാനി വീണ്ടും കുരുക്കിൽ, 210 കോടി ഡോളറിന്റെ കടബാധ്യത, നിയമനടപടിക്ക് ചൈനീസ് ബാങ്കുകൾ!

ഇപ്പോഴിതാ, അനില്‍ അംബാനി തന്റെ ബിസിനസ് ജീവിതത്തിലെ ഏറ്റവും വലിയ ഗര്‍ത്തത്തിലാണ് വീണുപോയിരിക്കുന്നത്. ഇപ്പോള്‍ ഒരു ശതകോടീശ്വരന്‍ പോലും അല്ലാതായിരിക്കും അനില്‍.

ചൊവ്വാഴ്ച ദലാല്‍ സ്ട്രീല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മൂല്യം ഏതാണ്ട് 5,400 കോടി രൂപയാണ്. അതായത് ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി ഇപ്പോള്‍ അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിനില്ല. ശതകോടീശ്വര പട്ടികയില്‍ നിന്ന് അനില്‍ അംബാനി പുറത്തായിരിക്കുന്നു.

രണ്ടാമത്തെ മകന്‍

രണ്ടാമത്തെ മകന്‍

ധീരു ബായ് അംബാനിയുടെ രണ്ട് ആണ്‍മക്കളില്‍ രണ്ടാമനാണ് അനില്‍ അംബാനി. ധീരുബായ് അംബാനിയുടെ മരണ ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കും അനില്‍ അംബാനിയ്ക്കും പകുത്ത് നല്‍കുകയായിരുന്നു. അങ്ങനെ അനില്‍ അംബാനി റിലയന്‍സ് അനില്‍ ധീരുബായ് അംബാനി ഗ്രൂപ്പിന്റെ ഉടമയായി.

ലോകത്തിലെ ആറാമത്തെ ധനികന്‍

ലോകത്തിലെ ആറാമത്തെ ധനികന്‍

ഒരുകാലത്ത് അനില്‍ അംബാനി ആരായിരുന്നു എന്ന് മനസ്സിലാക്കിയാലേ ഇപ്പോഴത്തെ വീഴ്ചയുടെ ആഴം തിരിച്ചറിയാന്‍ പറ്റൂ. 2008 ല്‍ ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട പട്ടിക പ്രകാരം ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ധനികന്‍ ആയിരുന്നു അനില്‍ അംബാനി. ജ്യേഷ്ഠനായ മുകേഷ് അംബാനി അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു.

വന്‍ നേട്ടങ്ങള്‍

വന്‍ നേട്ടങ്ങള്‍

ധീരുബായ് അംബാനിയുടെ മരണ ശേഷം, റിലയന്‍ ഗ്രൂപ്പിന് കീഴിലുള്ള ടെലികോം, വിനോദ വ്യവസായം, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഊര്‍ജ്ജ മേഖല, ഇന്‍ഫ്രാസ്ട്ച്വര്‍ മേഖല എന്നിവയില്‍ ആയിരുന്നു അനില്‍ അംബാനിക്ക് ആദ്യം മുതലേ ശ്രദ്ധ. സ്വത്ത് ഭാഗിച്ചപ്പോള്‍ അനിലിലേക്ക് എത്തിയതും ഇതൊക്കെ തന്നെ ആയിരുന്നു.

2008 ല്‍ റിലയന്‍സ് പവറിന്‌റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ഒരു റെക്കോര്‍ഡ് തന്നെ ആയിരുന്നു. ഒരു മിനിട്ടിനുള്ളില്‍ ആയിരുന്നു അന്ന് ആ ഓഹരികള്‍ എല്ലാം വിറ്റുപോയത്.

ബെസ്റ്റ് റോള്‍ മോഡല്‍

ബെസ്റ്റ് റോള്‍ മോഡല്‍

ബിസിനസ്സുകാര്‍ക്കുള്ള ഏറ്റവും മികച്ച മാതൃക എന്ന് ലോകം വാഴ്ത്തിയ ആളുകളില്‍ ഒരാളായിരുന്നു അനില്‍ അംബാനി. 2007 ല്‍ ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ ബിസിനസ്സുകാര്‍ക്കുള്ള ബെസ്റ്റ് റോള്‍ മോഡല്‍ ആയി ഏറ്റവും അധികം പേര്‍ വോട്ട് ചെയ്തത് അനില്‍ അംബാനിക്കായിരുന്നു. ദശാബ്ദത്തിലെ മികച്ച സംരഭകനുള്ള പുരസ്‌കാരവും 2002 ല്‍ അനില്‍ അംബാനിയെ തേടിയെത്തിയിരുന്നു.

മാന്ദ്യത്തില്‍ സംഭവിച്ച തകര്‍ന്ന

മാന്ദ്യത്തില്‍ സംഭവിച്ച തകര്‍ന്ന

2008 ല്‍ അനില്‍ അംബാനിയുടെ മൊത്തം ആസ്തി എന്ന് പറയുന്നത് 42 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയപ്പോള്‍ അനില്‍ അംബാനിയ്ക്ക് സംഭവിച്ചത് അതിലും വലിയ തകര്‍ച്ചയായിരുന്നു. 2009 ല്‍ എത്തിയപ്പോള്‍ അനിലിന്റെ ആസ്തികളുടെ മൂല്യം വെറും 10 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി.

തിരിച്ചുവരാനാകാതെ

തിരിച്ചുവരാനാകാതെ

ഇതിന് ശേഷം അനില്‍ അംബാനിയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമായിട്ടില്ല. തുടങ്ങിയ സംരംഭങ്ങളെല്ലാം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വായ്പാഭാരം താങ്ങാനാവുന്നതിലും അപ്പുറത്തേക്കെത്തി. അതിനിടെ കേസുകള്‍ വേറേയും.

ഏറ്റവും ഒടുവില്‍ ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട കണക്ക് പ്രകാരം അനില്‍ അംബാനിയുടെ മൊത്തെ ആസ്തി മൂല്യം 1.5 ബില്യണ്‍ ഡോളറായിരുന്നു.

മുകേഷ് വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്

മുകേഷ് വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്

ഒരുപോലെ മൂലധനം ഉപയോഗിച്ചാണ് മുകേഷ് അംബാനിയും വളര്‍ന്നത് എന്നത് കൂടി ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. മുകേഷിന്റെ ആസ്തി നാള്‍ക്കുനാള്‍ കൂടി വരികയാണ്. തുടങ്ങിയ സംരംഭങ്ങളെല്ലാം വന്‍ വിജയങ്ങളും. 51 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ മുകേഷ് അംബാനിയുടെ ആസ്തി മൂല്യം.

English summary
Anil Ambani is no longer a Billionaire now- The story of the business tycoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X